kerala

നിലമ്പൂരിൽ തണ്ടർബോൾട്ട് സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം; അരീക്കോട് ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന് പരിക്ക്

By webdesk13

July 26, 2023

നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ പോലീസുകാരന് പരിക്ക്. അരീക്കോട് ക്യാമ്പിലെ പോലീസുകാരനായ അഹമ്മദ് ബഷീറിനാണ് പരിക്കേറ്റത്. കരുളായി നെടുങ്കയം മാഞ്ചീരി കാട്ടിൽ വെച്ചാണ് ആക്രമണം ഉണ്ടായത്.

ഇന്ന് രാവിലെ 8:00 മണിയോടെയാണ് കാട്ടാനയുടെ ആക്രമണം. മാവോയിസ്റ്റ് സാന്നിധ്യമുള്ള ഈ പ്രദേശത്ത് തണ്ടർബോൾട്ട് നിരന്തരം പരിശോധന നടത്തി വരാറുണ്ട്. പതിവ് പരിശോധനകൾക്കിടയാണ് തണ്ടർബോൾട്ട് സംഘത്തിന് നേരെ കാട്ടാന പാഞ്ഞടുത്തത്. തുടർന്ന് സംഘാംഗങ്ങൾ ഓടി രക്ഷപ്പെട്ടു

എന്നാൽ അഹമ്മദ് ബഷീർ എന്ന ഉദ്യോഗസ്ഥന് ഓടി രക്ഷപ്പെടാൻ ആയില്ല. ഇദ്ദേഹത്തിൻ്റെ കൈക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഉടൻതന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.