kerala

ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് തകര്‍ത്തു

By Test User

November 13, 2022

ഇടുക്കി മാങ്കുളത്ത് വീണ്ടും കാട്ടാന ആക്രമണം. ആനക്കുളം സ്വദേശികളായ ജോണി ഡെയിസി എന്നിവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച രാവിലെ പള്ളിയിലേക്കി പോകുന്നതിനിടെ ഇരുവരും സഞ്ചരിച്ച ബൈക്കിനു നേരെ ആന പാഞ്ഞടുക്കുകയായിരുന്നു.

നിയന്ത്രണം വിട്ടു ബൈക്ക് മറിഞ്ഞു ദമ്പതികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ബൈക്ക് ആന നശിപ്പിച്ചു. പരിക്ക് പറ്റിയ ഇവരെ വനം വകുപ്പാണ് ആശുപത്രിയല്‍ എത്തിച്ചത്. പ്രദേശത്ത് ആന ശല്യം കൂടുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.