kerala

ഇടുക്കിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; കുട്ടികള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

By webdesk17

November 14, 2024

ഇടുക്കി പീരുമേട്ടില്‍ സ്‌കൂള്‍ വിട്ടു വരികയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. മരിയഗിരി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാന്‍ വിദ്യാര്‍ത്ഥികള്‍ ബസ് കാത്തുനിന്നപ്പോഴാണ് കാട്ടാന പാഞ്ഞടുത്തത്. റോഡ് മുറിച്ച് കടന്നെത്തിയ ആനയെ കണ്ട കുട്ടികള്‍ സ്‌കൂള്‍ വളപ്പിലേക്ക് ഓടിക്കയറി.

നാട്ടുകാരും വിദ്യാര്‍ത്ഥികളും ബഹളം വച്ചതോടെ കാട്ടാന തോട്ടത്തിലേക്ക് ഓടിപ്പോവുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പുറത്തു വന്നിട്ടുണ്ട്. പ്രദേശത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി കാട്ടാനശല്യം ഉള്ളതായി നാട്ടുകാര്‍ പറയുന്നു.