kerala

കത്വ ഫണ്ട് ആരോപണം; കള്ള പരാതിയെന്ന് റിപ്പോര്‍ട്ട് നല്‍കിയ സിഐക്കെതിരെ പ്രതികാര നടപടി, സസ്പെന്‍ഷന്‍

By webdesk11

October 20, 2023

കത്വ ഫണ്ട് ആരോപണവുമായി ബന്ധപ്പെട്ട് കള്ള പരാതിയെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ സിഐക്ക് സസ്പെന്‍ഷന്‍. കുന്നമംഗലം സിഐ യൂസഫ് നടത്തറമലിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ വീഴ്ച ഉണ്ടായി എന്ന പ്രത്യേക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍.

യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ നല്‍കിയ കള്ള പരാതിയായിരുന്നു അതെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞദിവസം സിഐയുടെ നേതൃത്വത്തില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഫണ്ട് തിരുമറി നടത്തിയതിന് തെളിവില്ലെന്നായിരുന്നു പൊലീസിന്റെ കണ്ടത്തില്‍.

എഡിജിപി എം ആര്‍ അജിത് കുമാറാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ഉത്തരവിറക്കിയിരിക്കുന്നത്.