kerala

കവ- കാനന-പുഴ ഭംഗി നുകരാന്‍ വേറിട്ടൊരിടം…!

By Chandrika Web

February 11, 2023

വേനല്‍കാലമാണ് വരാന്‍പോകുന്നത്. കടുത്ത ചൂടില്‍നിന്ന് രക്ഷപ്പെടാനും അവധി ആസ്വദിക്കാനും ഇതാ ഒരിടം. പാലക്കാട് മലമ്പുഴ തന്നെ. മലമ്പുഴ എന്നാല്‍

പലര്‍ക്കും ഡാമും പൂന്തോട്ടവുമാണ്. എന്നാല്‍ മലമ്പുഴയില്‍ പോകുന്നവര്‍ കാണേണ്ട ഒരിടമുണ്ട്. കവയാണത്. ഡാമിലേക്ക് വെള്ളം ഒഴുകിവരുന്ന പിന്‍ഭാഗത്തെ പുഴകളും മലയും താഴ് വരകളും ആരെയും അലിയിപ്പിക്കും. കവയുടെ കാഴ്ചകള്‍ കാണാന്‍. മലമ്പുഴയുടെ തെക്കേ വശത്തും സമാനമായ കാഴ്ചകളുണ്ട്. പുഴയും കാടും പാറക്കൂട്ടങ്ങളും പച്ചവിരിച്ച കാര്‍ഷികപ്രദേശങ്ങളും ഇവിടെ ഒരുമിച്ചാസ്വദിക്കാം.