സ്‌റ്റോക്കോഹം: സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ജാപ്പനീസ് വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന്‍ കസുവോ ഇഷിഗുറോവിന്. സമകാലിക ഇംഗ്ലീഷ് ഫിക്ഷന്‍ എഴുത്തുകാരില്‍ പ്രമുഖനായ കസുവോ നോവലുകള്‍ക്കു പുറമെ തിരക്കഥകളും ചെറുകഥകളും രചിച്ചിട്ടുണ്ട്. നാലു തവണ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന് നാമനിര്‍േദശം ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ ദ റിമൈന്‍സ് ഓഫ് ഡേയ്‌സിന് 1989ല്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ചു.
1954ല്‍ ജപ്പാനിലെ നാഗസാക്കിയിലാണ് ജനനം. അദ്ദേഹത്തിന് അഞ്ചു വയസ്സുപ്പോള്‍ കുടുംബം ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു.