kerala

കെ സി വേണുഗോപാലിനെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമെന്ന് വി ഡി സതീശന്‍

By webdesk14

January 21, 2023

ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാനത്തില്‍ നിന്ന് കെ.സി വേണുഗോപാല്‍ എം.പിയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2013 ലാണ് ആലപ്പുഴയുടെ അഭിമാന പദ്ധതി ആരംഭിച്ചത്. 173 കോടി രൂപയുടെ പദ്ധതിയില്‍ 120 കോടി രൂപ കേന്ദ്ര സഹായമായി അനുവദിച്ചത് ആലപ്പുഴ എം.പിയായിരുന്ന കെ.സി വേണുഗോപാലിന്റെ ഇടപെടലിലാണ്.

മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ ജി സുധാകരന്റെ വാക്കുകളാണ് ഇതിന് ഏറ്റവും വലിയ തെളിവെന്ന് അദ്ദേഹം പറഞ്ഞു. കെ. സി വേണുഗോപാലിനെ ഒഴിവാക്കാന്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമാണ് ഇടപെട്ടത്. സര്‍ക്കാരിന്റെ ഈ ഇടുങ്ങിയ കേരളത്തിന്റെ സമഗ്ര വികസനത്ത് ഒട്ടും യോജിച്ചതല്ലെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.