india

ലോക്‌സഭാ സ്പീക്കർ വയനാട്ടിലെ ജനങ്ങളെ വെല്ലുവിളിക്കുന്നു: കെ.സി.വേണുഗോപാൽ

By webdesk15

August 06, 2023

സുപ്രീം കോടതി വിധി നടപ്പാക്കാൻ വൈകിപ്പിക്കുന്നതിലൂടെ സ്പീക്കറും കേന്ദ്ര സർക്കാരും വയനാട്ടിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.രാജ്യത്തെ പരമോന്നത നീതിന്യായ കോടതിയുടെ വിധിപോലും നടപ്പാക്കുന്നത് വൈകിപ്പിക്കാൻ ഇതു വെള്ളരിക്കാപ്പട്ടണമാണോ എന്നും അദ്ദേഹം ചോദിച്ചു.തന്നെ കാണാൻ ആദ്യം അനുമതി നൽകാമെന്നു പറഞ്ഞ സ്പീക്കർ, പിന്നീട് നിലപാടു മാറ്റി.ലോക്സഭാംഗത്വം പുനഃസ്ഥാപിക്കാൻ വൈകുന്നിടത്തോളം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുൽ ഗാന്ധി പാർലമെന്റിൽ പ്രസംഗിക്കുന്നത് ഭയമാണെന്ന് കരുതേണ്ടി വരുമെന്നും വേണുഗോപാൽ പറഞ്ഞു.