kerala

എം.വി.ഗോവിന്ദൻ്റെ പരാമർശം നിന്ദ്യവും നീചവുമാണെന്ന് കെ.സി. വേണുഗോപാൽ

By webdesk15

June 19, 2023

കെ.പി. സി.സി. പ്രസിഡൻ്റ് കെ.സുധാകരന് എതിരായ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ പരാമർശം നിന്ദ്യവും നീചവുമാണെന്ന് എ.ഐ. സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു . ഇക്കാര്യത്തിൽ രാഷട്രീയ ഗൂഡാലോചന വ്യക്തമാണെന്നും സി.പി.എം. ജീർണതയുടെ പര്യായമായി മാറിയെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. സിപിഎമ്മിന്റെ ‘അശ്ലീല’ സെക്രട്ടറിയോട് ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യതയെങ്കിലും കാണിക്കണമെന്ന് പറയണമെന്നുണ്ടെന്നും പക്ഷേ ആ സ്ഥാനത്തിന്റെ നിലവാരം തന്നെയാണ് ഗോവിന്ദന്‍ ഇപ്പോള്‍ കാണിക്കുന്നതെന്നും കെ. സുധാകരന്‍ ഫേസ്ബുക്കിൽ കുറിച്ചു.