ന്യൂഡല്‍ഹി: വിവിധ ഭാഷകളിലേക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാന നിമിഷം മാറ്റിവെച്ചു. ഇന്ന് വൈകീട്ട് മൂന്നുമണിയോടെ അവാര്‍ഡ് പ്രഖ്യാപിക്കുമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്. ഇതനുസരിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെ കേന്ദ്ര സാഹിത്യ അക്കാദമി ആസ്ഥാനത്ത് എത്തുകയും ചെയ്തു.
എന്നാല്‍ വാര്‍ത്താസമ്മേളനം ആരംഭിക്കാന്‍ തൊട്ടുമുമ്പാണ് പ്രഖ്യാപനം മാറ്റിവെച്ചതായി അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചത്. അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെക്കാനുള്ള കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഇത് സംബന്ധിച്ച വിശദീകരണവുമായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ചേര്‍ന്ന അന്തിമ യോഗത്തിലും പ്രഖ്യാപനം മാറ്റുമെന്ന സൂചന നല്‍കിയിരുന്നില്ല. അപ്രതീക്ഷിതമായ തീരുമാനമാണ് ഉണ്ടായതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ അറിയിച്ചു.