News

കെനിയ വാഹനാപകടം; മലയാളികളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി

By webdesk17

June 11, 2025

ഖത്തര്‍: കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച പ്രവാസി മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ബന്ധുക്കളെത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതോടെ രാത്രിതന്നെ പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു. മറ്റു രേഖകള്‍ കൂടി ലഭ്യമായിക്കളിഞ്ഞാല്‍ ഇന്നോ നാളെയോ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും.

ഖത്തറില്‍ നിന്നും വിനോദ യാത്ര പോയ പാലക്കാട് കോങ്ങാട് പുത്തന്‍പുര രാധാകൃഷ്ണന്റെ മകള്‍ റിയ ആന്‍, മകള്‍ ടൈറ , തൃശൂര്‍ സ്വദേശി ജസ്ന കുറ്റിക്കാട്ടുചാലില്‍, മകള്‍, ഒന്നരവയസുകാരി റൂഹി മെഹ്റിന്‍. തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക് എന്നിവരാണ് മരിച്ചത്. 28 പേരാണ് യാത്രയിലുണ്ടായിരുന്നത്. ഇതില്‍ 14 പേര്‍ മലയാളികളായിരുന്നു. അതേസമയം പരിക്കേറ്റ മലയാളികളില്‍ ഒരാളുടെ നില ഗുരുതരമാണ്.