crime

‘രണ്ട് ലോഡ് മണ്ണിന് 500 പോരാ’, എസ്‌ഐ കൈക്കൂലി വാങ്ങുന്ന വീഡിയോ പുറത്ത്

By webdesk14

January 02, 2023

മണ്ണ് കടത്തുന്നതിന് കണക്ക് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോ പുറത്ത്. ഗ്രേഡ് എസ് ഐ ബിജു കുട്ടന്‍ പൊലീസ് ജീപ്പിലിരുന്ന് കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. എറണാകുളം അയ്യമ്പുഴയിലെ ഗ്രേഡ് എസ്‌ഐയ്‌ക്കെതിരെയുള്ള വീഡിയോസാണിപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

2 ലോഡ് മണ്ണ് കടത്തുന്നതിന് 500 രൂപയാണ് കൈക്കൂലി നല്‍കിയത്. എന്നാല്‍ ഇത് പോരെന്നും കൂടുതല്‍ വേണമെന്നും എസ്‌ഐ ആവശ്യപ്പെടുന്നു. എസ്‌ഐ പറയുന്നതനുസരിച്ച് കൂടുതല്‍ പണം നല്‍കുന്നതായി വീഡിയോയില്‍ കാണാം. സംഭവം വിവാദമായതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.