kerala

സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലം മാറ്റം ;സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സൂപ്രണ്ടിന്റെ പുതിയ തസ്തിക സൃഷ്ടിച്ചു

By webdesk15

November 10, 2023

സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം. വിവിധ ജില്ലകളിൽ പൊലീസ് മേധാവികളെ മാറ്റി പൊലീസ് സേനയിൽ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സൂപ്രണ്ടിന്റെ പുതിയ തസ്തിക ഒരു വർഷത്തേക്ക് രൂപീകരിക്കുകയും ചെയ്തു. മലപ്പുറം പൊലീസ് മേധാവി സുജിത് ദാസ് ആണ് സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് എസ്പി.വിഐപി സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ജി ജയ്ദേവിന് സ്പെഷ്യല്‍ ആര്‍മ്ഡ്‌ പൊലീസ്‌ ബറ്റാലിയന്റെ പൂര്‍ണ്ണ അധിക ചുമതല നല്‍കി. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് സൂപ്രണ്ടായി നിയമിച്ചു. പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ കിരൺ നാരായണൻ തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിയായി.

അസി. ഇൻസ്പെക്ടർ ജനറൽ (പോളിസി) നവവീത് ശർമ തൃശൂർ പൊലീസ് മേധാവി. ഇടുക്കി പൊലീസ് മേധാവി വി.യു.കുര്യാക്കോസ് പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പൽ. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ ശശിധരൻ മലപ്പുറം ജില്ലാ പൊലീസ് മേധാവി. കൊല്ലം റൂറല്‍ മേധാവി സുനിൽ എം.എൽ തിരുവനന്തപുരം റേഞ്ച് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഓഫിസർ. തിരുവനന്തപുരം റൂറൽ എസ്പി ഡി.ശിൽപ കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി. തിരുവനന്തപുരം സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് സൂപ്രണ്ട് പി.ബിജോയ് കാസർകോട് ജില്ലാ പൊലീസ് മേധാവി. ക്രൈംബ്രാഞ്ച് എറണാകുളം പൊലീസ് സൂപ്രണ്ട് കെ.എം.സാബു മാത്യു കൊല്ലം റൂറൽ പൊലീസ് മേധാവി.

എറണാകുളം വിജിലൻസ് സൂപ്രണ്ട് കെ.എസ്.സുദർശൻ കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ. തൃശൂർ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ ഐആർബി കമൻഡാന്റ്. എറണാകുളം റൂറൽ മേധാവി വിവേക് കുമാർ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ കെ.ഇ.ബൈജു റാപിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് ബറ്റാലിയൻ കമൻഡാന്റ്. കെഎപി നാലാം ബറ്റാലിയൻ കമൻഡാന്റ് ടി.കെ.വിഷ്ണു പ്രദീപ് ഇടുക്കി ജില്ലാ പൊലീസ് മേധാവി. റാപിഡ് റെസ്പോൺസ് ആന്‍ഡ് റെസ്ക്യൂ ഫോഴ്സ് ബറ്റാലിയൻ കമൻഡാന്റ് അനൂജ് പലിവാൾ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ.