ഗോവയില്‍ നടക്കുന്ന ഐഎസ്എല്‍ ഫുട്‌ബോള്‍ ഫൈനല്‍ കാണാന്‍ പോവുകന്നതിനിടെ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശികളായ ആരാധകരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അനുശോചനമറിയിച്ചത്.
‘കളി കാണാനെത്തുന്നതിനിടെ അപകടത്തില്‍ മരണപ്പെട്ട ജംഷീറിന്റേയും ഷിബിലിന്റേയും കുടുംബത്തെ ടീം അനുശോചനമറിയിക്കുന്നു’ ബ്ലാസ്‌റ്റേഴ്‌സ് ട്വിറ്ററില്‍ കുറിച്ചു. ഇന്ന് രാവിലെ കാസര്‍ഗോഡ് ഉദുമ പള്ളത്താണ് യുവാവകള്‍ക്ക് അപകടം സംഭവിച്ചത്. മലപ്പുറത്ത് നിന്നുള്ള ജംഷീര്‍, മുഹമ്മദ് ഷിബിന്‍ എന്നിവരാണ് മരണപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ മീന്‍ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്.
Our heartfelt condolences to the families and loved ones of Jamshir and Md Shibil, ardent Blasters fans who lost their lives due to an unfortunate accident on their way to Goa.
May their souls rest in peace.
— K e r a l a B l a s t e r s F C (@KeralaBlasters) March 20, 2022