Connect with us

News

കണക്ക് തീര്‍ത്തു കേരളാ ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്

പ്രതിരോധ താരം സന്ദീപ് സിങ് നേടിയ ഗോളാണ് പോരാട്ടത്തിന് വഴിത്തിരിവുണ്ടാക്കിയത്.

Published

on

കൊച്ചി: ഐഎസ്എല്‍ പോരില്‍ ഒഡിഷ എഫ്‌സിയെ ഒറ്റ ഗോളില്‍ തളച്ചിട്ട് കേരളാ ബ്ലാസ്റ്റേഴ്‌സ്. കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് കേരളാ പഴയ കണക്ക് വീട്ടി കയ്യില്‍ കൊടുത്തത്. എവേ പോരിലേറ്റ തോല്‍വിക്കാണ് സ്വന്തം തട്ടകത്തില്‍ കണക്കു തീര്‍ത്തത്. പ്രതിരോധ താരം സന്ദീപ് സിങ് നേടിയ ഗോളാണ് സമനിലയിലേക്ക് നീങ്ങിയ പോരാട്ടത്തിന് വഴിത്തിരിവുണ്ടാക്കിയത്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് അപരാജിതരായി ഏഴാം പോരാട്ടവും പൂര്‍ത്തിയാക്കി.

ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. 11 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റാണ് ടീമിനുള്ളത്. ഇരു പക്ഷവും ആക്രമണ ഫുട്‌ബോളാണ് പുറത്തെടുത്തത്. നിരവധി അവസരങ്ങളാണ് കൊമ്പന്‍മാര്‍ തുലച്ചു കളഞ്ഞത്. പന്തടക്കത്തിലും പാസിങിലുമൊക്കെ ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍ നിന്നു. ആദ്യ പകുതി ഒഡിഷയുടെ കൈയിലായിരുന്നുവെങ്കിലും ഗോള്‍ വഴങ്ങാതെ ബ്ലാസ്‌റ്റേഴ്‌സ് പിടിച്ചുനിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഉണര്‍ന്നു കളിച്ചു. ഒടുവില്‍ 86ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒഡിഷയുടെ പ്രതിരോധക്കോട്ട പൊളിച്ചു. കാത്തിരുന്ന ലീഡ് സന്ദീപ് സിങ് സമ്മാനിച്ചു. പകരക്കാരനായി ഇറങ്ങിയ െ്രെബസ് മിറാന്‍ഡയുടെ ക്രോസില്‍ നിന്നാണ് ഗോളിന്റെ പിറവി.

kerala

ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ

നന്ദകുമാറും താനും തമ്മിലുള്ള ബന്ധം സി.പി.എമ്മിലെ ഉന്നത നേതാവിനെ ബി.ജെ.പിയിലേക്ക് എത്തിക്കുന്ന ഇടനിലക്കാരൻ എന്ന നിലയിലാണ്.

Published

on

ദല്ലാൾ ടി.ജി. നന്ദകുമാറിൽ നിന്ന് പണം വാങ്ങിയെന്ന് സമ്മതിച്ച് ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. പണം വാങ്ങിയത് സ്ഥലമിടപാടിനാണെന്ന് അവർ പറഞ്ഞു. പണം പൂർണമായി നൽകുമ്പോൾ സ്ഥലം എഴുതി നൽകും. അല്ലാത്തപക്ഷം 10 ലക്ഷം തിരികെ നൽകില്ലെന്നും ശോഭ പറഞ്ഞു.

നന്ദകുമാറും താനും തമ്മിലുള്ള ബന്ധം സി.പി.എമ്മിലെ ഉന്നത നേതാവിനെ ബി.ജെ.പിയിലേക്ക് എത്തിക്കുന്ന ഇടനിലക്കാരൻ എന്ന നിലയിലാണ്. കണ്ണൂരിൽ നിന്നുള്ള ഉന്നത നേതാവ് തൃശൂർ ഗസ്റ്റ് ഹൗസിലും ഡൽഹിയിലും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തി. ഇടനിലക്കാരനായി നിന്ന നന്ദകുമാർ കോടികൾ ചോദിച്ചു. മഹാരാഷ്ട്ര ഗവർണർ പദവിയോ ക്യാബിനറ്റ് മന്ത്രി സ്ഥാനമോ ആണ് നേതാവ് ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രിയുടെ ഗുണ്ടകൾ കുടംബത്തെ അടക്കം ഭീഷിണിപ്പെടുത്തിയത് കൊണ്ടാണ് സി.പി.എം നേതാവ് പിന്മാറിയത്. കരിമണൽ വ്യവസായി കർത്തക്കെതിരെ ആലപ്പുഴയിൽ പ്രസംഗിച്ചപ്പോൾ, സംസാരിക്കരുതെന്നു ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് മലപ്പുറത്തെ തന്റെ അടുത്ത ബന്ധുവിനെ വിളിച്ചുവെന്നും ശോഭ തുറന്നടിച്ചു. ദല്ലാളിനു പിന്നിൽ സി.പി.എം ആണെന്നും ആരോപണം പരാജയ ഭീതി കൊണ്ടാണെന്നും അവർ വ്യക്തമാക്കി.

Continue Reading

kerala

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സമസ്ത ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: സമസ്ത

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമസ്ത ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

Published

on

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും മുസ്ലിം ലീഗും, ഇരു സംഘടനകളുടെ അണികളും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് തകരാറുണ്ടാക്കുകയും തെറ്റിദ്ധാരണകള്‍ പരത്തുകയും ചെയ്യുന്ന അനാവശ്യ പ്രചാരണങ്ങള്‍ എല്ലാവരും ഒഴിവാക്കണമെന്നും സമസ്ത നേതാക്കളുടെ സംയുക്ത പ്രസ്താവന.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമസ്ത ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

Continue Reading

india

ഹൈദരാബാദിൽ പള്ളിക്ക് നേരെ അമ്പെയ്ത ബിജെപി സ്ഥാനാര്‍ഥിക്കെതിരെ കേസ്’

ഹൈദരാബാദ് ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ഥി കൊമ്പെല്ല മാധവി ലതയ്ക്കെതിരെ ബീ​ഗംബസാർ പൊലീസാണ് കേസെടുത്തത്.

Published

on

രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരെ സാങ്കല്‍പ്പിക അസ്ത്രം എയ്ത ബിജെപി സ്ഥാനാർഥിക്കെതിരെ കേസ്. ഹൈദരാബാദ് ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ഥി കൊമ്പെല്ല മാധവി ലതയ്ക്കെതിരെ ബീ​ഗംബസാർ പൊലീസാണ് കേസെടുത്തത്. ശോഭയാത്രയ്ക്കിടെ കല്ലേറുൾപ്പെടെ ഭയന്ന് വെള്ളത്തുണി കൊണ്ട് മൂടിയ പള്ളിയിലേക്ക് മാധവി ലത സാങ്കൽപ്പിക അമ്പെയ്യുന്ന വീഡിയോ പുറത്തുവരികയും വിവാദമാവുകയും ചെയ്തിരുന്നു.

ഇവർക്കെതിരെ ഐപിസി 295 എ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് മുതൽ മുസ്‌ലിം സമുദായത്തിനെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തുകയാണ് മാധവി ലതയെന്ന് എഫ്ഐആറിൽ പറയുന്നു. ‘എപ്രിൽ 17ന് ശ്രീരാമനവമി ശോഭയാത്രയ്ക്കിടെ മാധവി ലത, ഒരു സാങ്കൽപ്പിക അമ്പടയാളം വരച്ച് മസ്ജിദിന് നേരെ എയ്യുന്ന ആംഗ്യം കാണിച്ചു’.

‘ഈ നികൃഷ്ടമായ പെരുമാറ്റത്തിൽ അവർ വലിയ സന്തോഷം പ്രകടിപ്പിച്ചു. അവരുടെ ഈ നിരുത്തരവാദപരമായ പ്രവൃത്തി മുസ്‌ലിം സമുദായത്തിൻ്റെ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു’- എഫ്ഐആർ വിശദമാക്കുന്നു. വീഡിയോ പുറത്തുവന്നതിനു പിന്നാലെ മാധവി ലതയ്ക്കും ബിജെപിക്കുമെതിരെ ഹൈദരാബാദ് എം.പിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീൻ ഉവൈസിയടക്കമുള്ളവർ രം​ഗത്തെത്തുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തിരുന്നു.

‘ബിജെപിയും ആർ.എസ്.എസും പ്രകോപന നീക്കങ്ങൾ നടത്തുന്നു. എനിക്ക് പറയാനുള്ളത് ഇവിടുത്തെ യുവാക്കളോടാണ്. ഹൈദരാബാദിലെ സമാധാനം തകർക്കാൻ ബിജെപിയും ആർ.എസ്.എസും എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾ കണ്ടില്ലേ. ഇതിനെതിരായി വേണം നിങ്ങൾ വോട്ട് ചെയ്യാൻ. ഹൈദരാബാദിലെ ജനങ്ങളെ നശിപ്പിക്കാനാണ് ബിജെപി ശ്രമം’- ഉവൈസി പറഞ്ഞു. ഇതാണോ മോദിയുടെ ‘എല്ലാവർക്കും ഒപ്പം എല്ലാവരുടേയും വികസനം’ എന്ന നയമെന്ന് ചോദിച്ച ഉവൈസി, ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

വീഡിയോ വിവാദമായതോടെ, അത് എഡിറ്റ് ചെയ്തതാണെന്ന് അവകാശപ്പെട്ട് മാധവി ലത രംഗത്ത് വന്നിരുന്നു. ‘എന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് അപൂര്‍ണമായ വീഡിയോ ആണ്. അത് കാരണം ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ എല്ലാവരെയും ബഹുമാനിക്കുന്നു’- എന്നായിരുന്നു മാധവി ലതയുടെ വിശദീകരണം.

Continue Reading

Trending