More
കൊച്ചിയില്‍ നാളെ ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു എഫ്.സി ആവേശപോര്
കൊച്ചി: നാളെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ നടക്കുന്ന ഐ.എസ്.എല്‍ മത്സരത്തിനായി ബെംഗളൂരു എഫ്.സി ടീം കൊച്ചിയിലെത്തി. ഉച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ടീം ഇന്നലെ പരിശീലനത്തിന് ഇറങ്ങിയില്ല.
ഇന്ന് രാവിലെ 9ന് പനമ്പിള്ളിനഗര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ടീം സന്നാഹമൊരുക്കും. നാളെ വൈകിട്ട് 5.30നാണ് മത്സരം. ഉച്ചക്ക് രണ്ടു മണിമുതല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തിനകത്തേക്ക് കയറാം. വൈകിട്ട് ആറു മണിയോടെ സ്റ്റേഡിയത്തിലേക്കുള്ള ഗേറ്റുകള്‍ അടക്കും.ആറു മണിക്ക് ശേഷം ആരെയും സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ല.
അതേസമയം ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു മത്സരത്തിനുള്ള ഗാലറി ടിക്കറ്റുകള്‍ മുഴുവനും വിറ്റുതീര്‍ന്നു. ഓണ്‍ലൈനില്‍ വില്‍പ്പനക്ക് വച്ച 240 രൂപയുടെ ടിക്കറ്റുകളാണ് തീര്‍ന്നത്. 500 രൂപയുടെ ബി,ഡി ബ്ലോക്ക് (ഗോള്‍ പോസ്റ്റിന് പിറകിലെ ഇരിപ്പിടം) ടിക്കറ്റുകളും വിറ്റുതീര്‍ന്നിട്ടുണ്ട്. ബ്ലോക്ക് സി (700), ബ്ലോക്ക് എ.ഇ (850) ടിക്കറ്റുകളാണ് ഇനി വില്‍പ്പനക്കുള്ളത്. മത്സരദിവസമായ നാളെ സ്റ്റേഡിയത്തിലെ ബോക്‌സ്ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. ടിക്കറ്റുകള്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ കതൃക്കടവ് ബ്രാഞ്ചില്‍ നിന്ന് ലഭിക്കും. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ എം.ജി റോഡ് ബ്രാഞ്ചില്‍ നിന്നാണ് മാറ്റിവാങ്ങേണ്ടത്.
സമൂഹ മാധ്യമങ്ങളില്‍ ഇരുടീമുകളുടെയും ആരാധകര്‍ തമ്മിലുള്ള വാഗ്വാദം ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. അതിനാല്‍ റെക്കോഡ് കാണികളെയാണ് മത്സരത്തിന് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ടീമംഗങ്ങളുടെ നേര്‍ക്കു നേര്‍ പോരാട്ടത്തിനും കൊച്ചി സാക്ഷ്യം വഹിക്കും. ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാമത്തെ ഹോം മാച്ചാണിത്. നിലവില്‍ ആറു മത്സരങ്ങളില്‍ നിന്ന് ഓരോ വീതം ജയവും തോല്‍വിയും നാലു സമനിലയുമായി ഏഴു പോയിന്റുമായി എട്ടാം സ്ഥാനത്താണ് ടീം. ഏഴു മത്സരങ്ങളില്‍ നിന്ന് നാലു ജയവുമായി മൂന്നാം സ്ഥാനത്താണ് ബെംഗളൂരു എഫ്.സി. തുടര്‍ച്ചയായ രണ്ടു തോല്‍വിക്ക് ശേഷമാണ് ബെംഗളൂരു ടീം നിര്‍ണായക മത്സരത്തിനായി കൊച്ചിയിലെത്തുന്നത്.
ഇംഫാൽ: രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി എത്തുന്നത്. സന്ദർശനത്തെ തുടർന്ന് ഇംഫാൽ വിമാനത്താവളത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. ഡിസംബർ 11ന് ഇംഫാലിൽ എത്തിയ ശേഷം രാഷ്ട്രപതി പോളോ പ്രദർശന മത്സരം കാണാൻ ചരിത്ര പ്രസിദ്ധമായ മാപ്പൽ കാങ്‌ജീബങ് സന്ദർശിക്കും.
ഡിസംബർ 12ന് രാഷ്ട്രപതി ഇംഫാലിലെ നൂപി ലാൽ സ്മാരക സമുച്ചയം സന്ദർശിക്കുകയും മണിപ്പൂരിലെ ധീര വനിതാ യോദ്ധാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യും. പിന്നീട് സേനാപതിയിൽ പൊതുചടങ്ങിൽ പങ്കെടുക്കും.
രണ്ടു വർഷത്തിലധികമായി മണിപ്പൂരിൽ തുടരുന്ന മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിൽ 260ഓളം പേർക്കാണ് ജീവൻ നഷ്ടമായത്. 60000ലധികം പേർ പാലായനം ചെയ്തു. മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവച്ചതിനെ തുടർന്ന് ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്.
Health
കാൻസർ ഉണ്ടാക്കുന്ന ജീൻ മ്യൂട്ടേഷൻ സംഭവിച്ച ബീജ ദാതാവിൽ നിന്ന് യൂറോപ്പിൽ 197 കുട്ടികൾ ജനിച്ചു; ഞെട്ടിക്കുന്ന കണ്ടെത്തൽ
14 യൂറോപ്യൻ രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലായാണ് ഈ രോഗബാധിതമായ സ്പേം ദാനം നടന്നത്
കോപ്പൻഹേഗൻ: കാൻസർ ഉണ്ടാക്കുന്ന ജീൻ മ്യൂട്ടേഷൻ സംഭവിച്ച ബീജ ദാതാവിൽ നിന്ന് യൂറോപ്പിൽ 197 കുട്ടികൾ ജനിച്ചതായി ഞെട്ടിക്കുന്ന കണ്ടെത്തൽ. കോപ്പൻഹേഗൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്യൻ സ്പേം ബാങ്കിനാണ് ഈ വലിയ അമളി പിണഞ്ഞത്. 14 യൂറോപ്യൻ രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലായാണ് ഈ രോഗബാധിതമായ സ്പേം ദാനം നടന്നത്.
ദുഃഖകരമെന്ന് പറയട്ടെ ജനിച്ച കുട്ടികളിൽ ചിലർക്കും പിതാവിൻ്റെ ജീനിൽ ലി-ഫ്രൗമേനി സിൻഡ്രം എന്ന അർബുദ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ചില കുഞ്ഞുങ്ങൾ ഇതിനോടകം മരിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യവാനായ യുവാവിൽ കാൻസർ കണ്ടെത്തിയിരുന്നില്ല. എന്നാൽ അയാളുടെ കോശത്തിൽ ജനിതകപരമായി കാൻസർ ഉണ്ടാകുന്ന ജനിതക വ്യതിയാനം മുൻകൂട്ടി കണ്ടെത്താനാകാത്തത് ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയാണ്.
സ്പേം ദാതാവിൽ നിന്നും ബീജം സ്വീകരിക്കുമ്പോൾ നടത്തുന്ന സാധാരണ ജനിതക പരിശോധനകളിൽ കണ്ടെത്താനാകാത്ത അസുഖമാണിതെന്നാണ് വിലയിരുത്തൽ. ബിബിസി ഉൾപ്പെടെയുള്ള 14 പൊതുമേഖലാ ചാനലുകൾ യൂറോപ്യൻ സ്പേം ബാങ്കുമായി സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം വെളിച്ചത്ത് വന്നത്.
2005ൽ വിദ്യാർഥിയായിരിക്കെ ബീജ ദാനം ചെയ്യാൻ തുടങ്ങിയ അജ്ഞാതനായ ഒരു ദാതാവിൽ നിന്നാണ് 20 ശതമാനം വരെ കാൻസർ ബാധിതമായ ബീജം നിരവധി സ്ത്രീകളിൽ ഗർഭധാരണത്തിനായി ഉപയോഗിച്ചത്. 17 വർഷത്തിനിടയിൽ നിരവധി പേർക്ക് കുട്ടികളുണ്ടാകാൻ രോഗിയായ ഈ യുവാവിൻ്റെ ബീജം ഉപയോഗിച്ചിരുന്നു. ആരോഗ്യവാനായ യുവാവ് പ്രാഥമികമായി നടത്തുന്ന സ്റ്റാൻഡേർഡ് ഡോണർ സ്‌ക്രീനിംഗ് ടെസ്റ്റുകൾ വിജയിച്ചിരുന്നു.
ജനനത്തിനു മുമ്പ് അദ്ദേഹത്തിൻ്റെ ചില കോശങ്ങളിൽ ഒരു മ്യൂട്ടേഷൻ സംഭവിച്ചിരുന്നു. അസാധാരണമായ കോശ വളർച്ച നിയന്ത്രിക്കുന്നതിലൂടെ കാൻസർ വികസിക്കുന്നതിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു സുപ്രധാന ജീൻ ആയ ടിപി53 എന്ന ജീനിനെ ഈ മ്യൂട്ടേഷൻ ബാധിച്ചു.
അയാളുടെ ശരീരത്തിൽ മറ്റെവിടെയും മ്യൂട്ടേഷൻ ചെയ്യപ്പെട്ട ടിപി53 ജീൻ സാന്നിധ്യം ഉണ്ടായിരുന്നില്ലെങ്കിലും, അയാളുടെ ബീജത്തിൽ 20% വരെ മ്യൂട്ടേഷൻ സംഭവിച്ച ജീനുകൾ ഉണ്ടായിരുന്നു. ഈ ബാധിച്ച ബീജങ്ങളിൽ ഒന്നിൽ നിന്നാണ് ഒരു കുട്ടി ഗർഭം ധരിക്കുന്നതെങ്കിൽ ആ കുട്ടിയുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും മ്യൂട്ടേഷൻ സംഭവിക്കാം.
ഇത് കുഞ്ഞുങ്ങളിൽ അർബുദങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. ഡെൻമാർക്ക് ആസ്ഥാനമായുള്ള യൂറോപ്യൻ ബീജ ബാങ്ക് 2023 നവംബറിൽ, വളരെ വൈകിയാണ് ഈ യുവാവിൻ്റെ ജനിതക വൈകല്യം തിരിച്ചറിഞ്ഞത്. അപ്പോഴേക്കും നിരവധി കുഞ്ഞുങ്ങൾക്ക് കാൻസർ ബാധിക്കുകയും ചില കുഞ്ഞുങ്ങൾ മരിക്കുകയും ചെയ്തിരുന്നു.
india
‘ഇൻഡിഗോ പ്രതിസന്ധി വഷളാകാൻ നിങ്ങൾ അനുവദിച്ചു’: കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി
വിമാനനിരക്ക് ഉയർന്നത് ഏകീകരിക്കാൻ സർക്കാരിനായില്ലെന്നു വ്യക്തമാക്കിയ കോടതി യാത്രക്കാർക്ക് നഷ്ടപരിഹാരം വേഗത്തിൽ നൽകണമെന്നും പറഞ്ഞു
ഡൽഹി: ഇൻഡിഗോ സർവീസുകൾ മുടങ്ങിയതിനു പിന്നാലെയുണ്ടായ പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി. വിമാനനിരക്ക് ഉയർന്നത് ഏകീകരിക്കാൻ സർക്കാരിനായില്ലെന്നു വ്യക്തമാക്കിയ കോടതി യാത്രക്കാർക്ക് നഷ്ടപരിഹാരം വേഗത്തിൽ നൽകണമെന്നും പറഞ്ഞു. ഇൻഡിഗോ വിമാന സർവീസ് വെട്ടിക്കുറച്ചത് യാത്രക്കാർക്ക് അസൗകര്യമാവുക മാത്രമല്ല, വലിയ സാമ്പത്തിക ആഘാതമായെന്നും കോടതി പറഞ്ഞു.
വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് എത്രയും വേഗം നഷ്ടപരിഹാരം നൽകാൻ വ്യോമയാന മന്ത്രാലയം, ഡിജിസിഎ, ഇൻഡിഗോ എന്നിവർ മതിയായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഹൈക്കോടതി പറഞ്ഞു. പ്രതിസന്ധി ഉണ്ടായതിന് ശേഷം നടപടി സ്വീകരിച്ച സർക്കാർ നിലപാടാണ് പ്രശ്നത്തിന്റ ആക്കം കൂട്ടിയതെന്നും ഹൈക്കോടതി വ്യക്തമാക്കി.
‘‘ഒരു പ്രതിസന്ധിയുണ്ടായാൽ എങ്ങനെയാണ് മറ്റു വിമാനക്കമ്പനികൾ അതിൽ നേട്ടം കൊയ്യുക? എങ്ങനെയാണ് ടിക്കറ്റ് നിരക്ക് 35,000–40,000 ആയി ഉയരുക? സ്ഥിതിഗതികൾ വഷളാകാൻ നിങ്ങൾ അനുവദിച്ചു. ഇത്തരം സാഹചര്യം യാത്രക്കാർക്ക് ബുദ്ധിമുട്ട് മാത്രമല്ല, സാമ്പത്തിക പ്രതിസന്ധി കൂടി സൃഷ്ടിച്ചു’’– കേന്ദ്രസർക്കാരിനെ വിമർശിച്ച് കോടതി പറഞ്ഞു.
-
india3 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india3 days ago‘നെഹ്‌റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala1 day agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala3 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
kerala1 day agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

