Video Stories
തലവര മാറ്റിയ ഗോള്‍; ബ്ലാസ്റ്റേഴ്സ് ഹാപ്പിയാണ്
ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് യെല്ലോ ബ്രിഗേ്യൂഡ്, തുടര്‍ച്ചയായ തോല്‍വികളുടെ വാരിക്കുഴിയില്‍ നിന്ന് കര കയറിയ ബ്ലാസ്റ്റേഴ്സിന് മുംബൈ സിറ്റിക്കെതിരായ ഒരുഗോള്‍ വിജയം സമ്മാനിച്ചത് സീസണ് അവസാനിക്കുന്നത് വരെയുള്ള ഊര്‍ജ്ജമാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. തോല്‍വികളെ കുറിച്ച് ഇപ്പോള്‍ ടീം ക്യാമ്പില്‍ ചര്‍ച്ചയില്ല, അലതല്ലിയ ആവേശം എല്ലാ താരങ്ങളിലും കാണാം. അത്രമാത്രം ഒരു ജയം ടീം ആഗ്രഹിച്ചിരുന്നു, അത് പകരം വെക്കാനില്ലാത്ത സ്നേഹം തരുന്ന, തോല്‍വികളില്‍ പോലും ടീമിനെ പഴിക്കാതെ കൂടെ നില്ക്കുന്ന ലക്ഷത്തോളം കാണികള്‍ക്ക് വേണ്ടി മാത്രമായിരുന്നു. അല്ലെങ്കില്‍ ഒരു ഗോള്‍ നേടി കളിയവസാനിക്കുന്നതിന് മുമ്പേ കിരീടം നേടിയതിന് സമാനമായ ആഘോഷങ്ങള്‍ കളത്തില്‍ കാണില്ലായിരുന്നു, ഗാലറി അത്രമേല്‍ പ്രകമ്പനം കൊള്ളില്ലായിരുന്നു. ഒത്തിണക്കമുള്ള മുന്നേറ്റം, കെട്ടുപൊട്ടാത്ത പ്രതിരോധം, ചടുലമായ നീക്കങ്ങള്‍, എല്ലാം കൊണ്ടും ആരാധകര്‍ക്ക് ബ്ലാസ്റ്റേഴ്സ് കളിവിരുന്നൊരുക്കിയ രാവായിരുന്നു വെള്ളിയാഴ്ച്ചയിലേത്.
ഹ്യൂസ്; ഈ ടീമിന്റെ ഐശ്വര്യം
മാര്‍ക്വി താരം ആരോണ്‍ ഹ്യൂസ് ടീമിന് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല, എപ്പോഴും പുഞ്ചിരി തൂകിയ മുഖവുമായി കാണുന്ന ഹ്യൂസിനെ ഒരേയൊരു കളിയിലൂടെ തന്നെ ആരാധകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു. 68ാം മിനുറ്റില്‍ മുംബൈക്കായി സോണി നോര്‍ദെ വല കുലുക്കുമെന്ന് തോന്നിച്ച നിമിഷത്തില്‍ രക്ഷകന്റെ റോളിലെത്തി പന്ത് വലക്ക് പുറത്തേക്ക് അടിച്ചകറ്റിയ പടനായകന്റെ ചിത്രം അത്ര പെട്ടെന്നും ആരാധകര്‍ മറക്കാനും ഇടയില്ല. അത്കൊണ്ടാണ് ചോപ്ര നേടിയ ഗോളിന് നല്കുന്ന അത്രയും മാര്‍ക്ക് തന്നെ ഹ്യൂസിന്റെ ഈ മാസ്മരിക ഗോള്‍ലൈന്‍ സേവിനും ആരാധകര്‍ നല്‍കുന്നത്. ദേശീയ ഡ്യൂട്ടിക്ക് തിരിച്ചെത്തിയ ശേഷം കൊച്ചിയിലെ ആദ്യ മത്സരത്തില്‍ കളിക്കാനിറങ്ങിയ ഹ്യൂസിന്റെ രംഗപ്രവേശം പ്രതിരോധ നിരയിലെ ഹെങ്ബര്‍ത്തിനും ഹോസുവിനും ജിങ്കാനും പുതിയ ഉണര്‍വ്വാണ് നല്‍കിയത്. പ്രതിരോധത്തില്‍ ഹ്യൂസ് നങ്കൂരമിട്ടതോടെ മറ്റു താരങ്ങള്‍ക്ക് മുന്നിലേക്കിറങ്ങി കളിക്കാനുള്ള അവസരം ഒത്തുവന്നു, ടീമിന്റെ ആക്രമണത്തിന് മൂര്‍ച്ച കൂടുകയും ചെയ്തു.
തലവര മാറ്റിയ ഗോള്‍
ഒരേയൊരു ഗോള്‍, വന്‍ പ്രതീക്ഷയോടെ ഇന്ത്യന്‍ ലീഗില്‍ പന്ത് തട്ടാനെത്തിയ മൈക്കല്‍ ചോപ്രയുടെ തലവര തന്നെ മാറ്റിയിരിക്കുന്നു. ഡല്‍ഹിക്കെതിരെ മുഴുനീള സമയത്തും മുംബൈക്കെതിരെ ആദ്യ പകുതിയിലും കിട്ടിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനാവാത്ത ചോപ്രയുടെ ബൂട്ടില്‍ നിന്ന് 58ാം മിനുറ്റില്‍ ആ ഗോള്‍ കൂടി പിറന്നില്ലായിരുന്നെങ്കില്‍ റോക്കി എന്ന് വിളിപ്പേരുള്ള താരം പൂര്‍ണമായും എഴുതി തള്ളപെട്ടേനെ, ഫിനിഷിങിലെ പിഴവുകള്‍ക്ക് അത്രമേല്‍ പഴികേട്ടിരുന്നു ചോപ്ര, മുംബൈക്കെതിരായ മത്സരത്തിന് ശേഷം മാധ്യമ പ്രവര്‍ത്തരെ കണ്ട ചോപ്ര വികാരനിര്‍ഭരമായാണ് സംസാരിച്ചത്. ക്ലബ്ബിന് വേണ്ടിയുള്ള ആദ്യ ഗോള്‍ ജീവിത്തതിലെ മറക്കാനാവാത്ത മുഹൂര്‍ത്തമായിരിക്കുമെന്ന് താരം.
വിജയ ഗോളിലൂടെ തനിക്ക് നേരെയുള്ള വിമര്‍ശനങ്ങളുടെ മുനയൊടിക്കാനും ഈ ഇന്ത്യന്‍ വംശജനായി. എന്റെ കഴിവില്‍ സംശയമുള്ളവര്‍ക്കായി ഞാന്‍ ഇനിയും തെളിയിച്ചു കൊണ്ടേയിരിക്കുമെന്ന് ചോപ്ര ട്വിറ്ററില്‍ കുറിച്ചു. മധ്യനിരയില്‍ നിറഞ്ഞു കളിച്ച ബെല്‍ഫോര്‍ട്ടിനും പലപ്പോഴും പ്രതിരോധക്കാരന്റെ കുപ്പായമഴിച്ച് മധ്യത്തിലേക്കിറങ്ങിയ ഹോസുവിനും കൂടി അവകാശപ്പെട്ടതാണ് ടീമിന്റെ ആദ്യ വിജയം.
ഈ വിജയം ഇന്ധനമാകട്ടെ

kerala blasters
തുടര്‍ച്ചയായ ഏഴു മത്സരങ്ങളുടെ കാത്തിരിപ്പിന് ശേഷമായിരുന്നു വെള്ളിയാഴ്ച്ച ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിജയമുണ്ടായത്, ഇനിയുള്ള കുതിപ്പിന് ഇന്ധനമേകുന്ന വിജയം. കഴിഞ്ഞ സീസണിലെ അവസാനത്തെ നാലു മത്സരങ്ങളിലും ടീമിന് ജയിക്കാനായിരുന്നില്ല. സീസണില്‍ നാല് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ബ്ലാസ്റ്റേഴ്സ് നാല് പോയിന്റോടെ ആറാമതാണ്. ഇനി തുടര്‍ച്ചയായി നാല് എവേ മത്സരങ്ങള്‍. 17ന് പൂനെ സിറ്റി, 24ന് എഫ്.സി ഗോവ, 29ന് ചെന്നൈയിന് എഫ്.സി, നവംബര്‍ നാലിന് ഡല്‍ഹി ഡൈനാമോസ് എന്നിവരാണ് എതിരാളികള്‍. നാലു മത്സരങ്ങളോടെ നിശ്ചയദാര്‍ഢ്യമുള്ള സമര്‍പ്പിത ടീമായി ബ്ലാസ്റ്റേഴ്സ് മാറിയിട്ടുണ്ട്. താരങ്ങളുടെ കഴിവ് കോച്ച് സ്റ്റീവ് കോപ്പല്‍ വീണ്ടും വീണ്ടും തേച്ചുമിനുക്കിയെടുത്താല്‍ അത്ഭുതങ്ങളുടെ ചെപ്പ് തുറക്കാന്‍ ബ്ലാസ്റ്റേഴ്സിനാവുമെന്ന് തീര്‍ച്ച.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

