Culture

ബജറ്റ്; കര്‍ഷകര്‍ക്ക് അവഗണന മാത്രം; പറഞ്ഞുപറ്റിക്കാന്‍ വീണ്ടും പ്രഖ്യാപനങ്ങള്‍

By chandrika

January 31, 2019

. തിരുവനന്തപുരത്ത് നവോത്ഥാന മ്യൂസിയം. . എല്ലാ ജില്ലകളിലും നവോത്ഥാനമതിലുകള്‍. . സ്ത്രീശാക്തീകരണ പ്രവര്‍ത്തകക്ക് ദാക്ഷായണി വേലായുധന്‍ അവാര്‍ഡ്. . 2018-19 ല്‍ 10 കോടി തൊഴില്‍ ദിനങ്ങള്‍, വേതനം കൊടുക്കാന്‍ 2500 കോടി. . അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി. . പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി പ്രത്യേക സഹായം. . വ്യവസായ പാര്‍ക്കുകള്‍ക്ക് 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും . ഭൂമി ഏറ്റെടുക്കാന്‍ 15600 കോടി. .കണ്ണൂര്‍ വിമാനത്താവളത്തിനു ചുറ്റും വ്യവസായ സമുച്ചയങ്ങളുടെ ശൃംഖല. . വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഔട്ടര്‍ റിംഗ് റോഡും ഗ്രോത്ത് കോറിഡോറും. . ഐ.ടി പാര്‍ക്കുകളില്‍ ഒരു ലക്ഷം തൊഴിലവസരം. . കേരള സ്റ്റാര്‍ട്ടപ്പ് മിഷന് 70 കോടി. . യുവ സംരംഭകര്‍ക്ക് സീഡ് ഫണ്ടിംഗ്. . വയനാട്ടിലെ കാപ്പിപ്പൊടി ഇനി മലബാര്‍ ബ്രാന്‍ഡില്‍. . വയനാട്ടില്‍150 കോടി രൂപയുടെ കിന്‍ഫ്രാ മെഗാ ഫുഡ് പാര്‍ക്ക്. . നെല്‍കൃഷിയുടെ വിസ്തൃതി മൂന്നുലക്ഷം ഹെക്ടറാക്കും. . കുട്ടനാട് കുടിവെള്ള പദ്ധതിയ്ക്ക് 250 കോടി രൂപയുടെ കിഫ്ബി പദ്ധതി. . തീരദേശത്ത് എല്ലാവര്‍ക്കും ലൈഫ് മിഷനില്‍ നിന്ന് വീട്, കടലാക്രമണം തടയാന്‍ 227 കോടി. . മത്സ്യഫെഡിന് 100 കോടി രൂപയുടെ അടിയന്തര വായ്പ. . 8 കോടി സിഎഫ്എല്ലിനു പകരം എല്‍ഇഡി ബള്‍ബുകള്‍. . വൈദ്യുതി മേഖലയ്ക്ക് 1781 കോടി. . മുഖഛായ മാറ്റാന്‍ ഡിസൈന്‍ഡ് റോഡുകള്‍. . പൊതുമരാമത്തിന് 1367 കോടി. . മാഹി- വളപട്ടണം കനാല്‍ നിര്‍മ്മിക്കുന്നതിന് 600 കോടി. . പ്രവാസിക്ഷേമത്തിന് 81 കോടി. . പ്രവാസികള്‍ക്ക് അടിയന്തിരഘട്ടങ്ങളില്‍ ധനസഹായം നല്‍കാന്‍ 25 കോടി. . കേരള ബാങ്ക് ഇക്കൊല്ലം. . സ്ത്രീകള്‍ക്കുള്ള സ്‌കീമുകള്‍ക്ക് 1420 കോടി. . കുടുംബശ്രീയുടെ കീഴില്‍ കേന്ദ്രീകൃത ബ്രാന്‍ഡിംഗും മാര്‍ക്കറ്റിംഗും. . കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് നാലു ശതമാനം പലിശക്ക് 3500 കോടിയുടെ ബാങ്കുവായ്പ. . 10000 പട്ടികവിഭാഗക്കാര്‍ക്ക് പ്ലെയ്‌സ്‌മെന്റ്. . ഭൂരഹിത ഭവനരഹിതര്‍ക്കുള്ള ഭവന സമുച്ചയങ്ങള്‍ക്കായി 1296 കോടി. . ആശാപ്രവര്‍ത്തകരുടെ ഹോണറേറിയത്തില്‍ 500 രൂപ വര്‍ദ്ധന. . 30,000 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ പ്രവര്‍ത്തന പഥത്തിലേക്ക്. . കാര്‍ഷിക മേഖലയില്‍ 2500 കോടി. . മൃഗപരിപാലന മേഖലക്ക് 450 കോടി. ഡയറി ഡിപ്പാര്‍ട്ട്‌മെന്റിന് 108 കോടി. . കാഷ്യൂ ബോര്‍ഡിന് സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ 250 കോടിയുടെ വായ്പ. . കയര്‍ വ്യവസായത്തിന് 142 കോടി. . കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിക്ക് 170 കോടി. . ഐടി മേഖലക്ക് 574 കോടി. . ടൂറിസം മേഖലക്ക് 372 കോടി. . ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വര്‍ദ്ധിപ്പിക്കും. . ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് 1000 കോടി . പട്ടികജാതിവിഭാഗത്തിന് 1977 കോടിയുടെ പദ്ധതി. . ന്യൂനപക്ഷ ക്ഷേമത്തിനായി 49 കോടി രൂപ. . കേരള സ്റ്റേറ്റ് മുന്നോക്കക്ഷേമ വെല്‍ഫെയര്‍ കോര്‍പ്പറേഷന് 42 കോടി. . തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപയുടെ പ്രത്യേക സഹായം. . പാട്ടക്കുടിശികക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍.