Culture

തുലാവര്‍ഷത്തിന് തുടക്കം; നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്

By Test User

October 16, 2019

സംസ്ഥാനത്ത് തുലാവര്‍ഷം തുടങ്ങിയതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ശനിയാഴ്ച വരെ കേരളത്തില്‍ വ്യാപകമായ മഴയുണ്ടാകും. കനത്ത മഴയെ തുടര്‍ന്ന് കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴയ്‌ക്കൊപ്പം ഇടിമിന്നലിനെതിരെയും ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായോ അതിശക്തമായോ മഴയ്ക്കുള്ള സാധ്യതയുണ്ട്.