കേരള കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാംഗവുമായ തോമസ് കുതിരവട്ടം (80) അന്തരിച്ചു. ആലപ്പുഴ കല്ലിശ്ശേരിയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമജീവിതം നയിച്ചു വരികയായിരുന്നു അദ്ദേഹം.
കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്ന തോമസ് കുതിരവട്ടം, കേരള കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി വിഭാഗമായ കെ.എസ്.സി. യുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. യുവജനവിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുജീവിതത്തിലേക്ക് കടന്ന അദ്ദേഹം പിന്നീട് പാര്‍ട്ടി നേതൃത്വത്തിലേക്ക് ഉയര്‍ന്നു.