kerala

കേരള എന്‍ട്രന്‍സ് എം.ബി.ബി.എസ്, ബി.ഡി.എസ് ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

By webdesk14

August 04, 2023

എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സംസ്ഥാന സർക്കാരിന്റെ മെഡിക്കൽ, ഡെന്റൽ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാർത്ഥികളുടെ സീറ്റ് അലോട്ട്മെന്റ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. www.cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ സീറ്റ് അലോട്ട്‌മെന്റ് ഫലം പരിശോധിക്കാവുന്നതാണ്.

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച താൽക്കാലിക അലോട്ട്മെന്റ് സംബന്ധിച്ച പരാതികൾ പരിഹരിച്ചാണ് ആദ്യ ഘട്ട അലോട്ട്മെന്റ് പുറത്തുവിട്ടത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് നാളെ മുതൽ പ്രവേശനം നേടാം. ഓഗസ്റ്റ് 8 വരെയാണ് പ്രവേശനം നേടാനാവുക. വിദ്യാർത്ഥികൾ ഔദ്യോഗിക പോർട്ടൽ വഴി ഫീസ് അടയ്‌ക്കാവുന്നതാണ്.