Culture
ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും; വയനാടില്‍ നേരിട്ട് ബാധിച്ചത് 1,221 കുടുംബങ്ങളെ

കല്‍പ്പറ്റ: പേമാരിയെ തുടര്‍ന്നുണ്ടായ ചെറുതും വലുതുമായ ഉരുള്‍പൊട്ടലും മണ്ണിടിച്ചലും ഭൂമി വിണ്ടുകീറി ഇടിഞ്ഞുതാഴുന്ന പ്രതിഭാസവും (ലാന്റ് സബ്സിഡന്‍സ്) 1,221 കുടുംബങ്ങളെ നേരിട്ട് ബാധിച്ചതായി ജില്ലാ മണ്ണുസംരക്ഷണ വിഭാഗം. 22 തദ്ദേശസ്ഥാപനങ്ങളുടെ പരിധിയില്‍ താമസിക്കുന്ന കുടുംബങ്ങളാണിത്.
47 ഉരുള്‍പൊട്ടലുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടലുകളുണ്ടായത് വൈത്തിരി ഗ്രാമപ്പഞ്ചായത്തിലാണ്-16. ഇവിടെ 31.37 ഏക്കര്‍ ഭൂമി ഒലിച്ചുപോയി. 35 കുടുംബങ്ങളെ ഇതു നേരിട്ട് ബാധിച്ചു. ഏറ്റവും കൂടുതല്‍ ഭൂമി ഒലിച്ചുപോയത് പൊഴുതന ഗ്രാമപ്പഞ്ചായത്തിലാണ്.
11 സ്ഥലങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ 243.5 ഏക്കര്‍ ഭൂമി ഉപയോഗശൂന്യമായി. 82 കുടുംബങ്ങളാണ് ഇവിടെ പ്രതിസന്ധിയിലായത്. തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്തില്‍ മക്കിമല പ്രദേശത്താണ് ഉരുള്‍പൊട്ടലിന്റെ തോത് രൂക്ഷമായി അനുഭവപ്പെട്ടത്. ഇവിടെ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി 100 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറി.
നാലേക്കര്‍ ഭൂമി കൃഷി-വാസയോഗ്യമല്ലാതായി. മറ്റിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ (പഞ്ചായത്ത്/മുനിസിപ്പാലിറ്റി, എണ്ണം, ഒലിച്ചുപോയ ഭൂമിയുടെ വിസ്തൃതി ഏക്കറില്‍, ബാധിക്കപ്പെട്ട കുടുംബത്തിന്റെ എണ്ണം എന്നീ ക്രമത്തില്‍): തിരുനെല്ലി-1-3-4, കല്‍പ്പറ്റ മുനിസിപ്പാലിറ്റി-1-12-9, മാനന്തവാടി മുനിസിപ്പാലിറ്റി-4-20-40, പടിഞ്ഞാറത്തറ-4-10-24, തൊണ്ടര്‍നാട്-1-0.5-15, മുട്ടില്‍-3-4.5-2, മേപ്പാടി-4-2.55-3. മണ്ണിടിച്ചില്‍: കല്‍പ്പറ്റ മുനിസിപ്പാലിറ്റി-8-8.1-65, പനമരം-2-0.3-2, പൊഴുതന-5-39.5-19, മാനന്തവാടി മുനിസിപ്പാലിറ്റി-6-4.6-12, പുല്‍പ്പള്ളി-1-0.1-2, മൂപ്പൈനാട്-30-2.35-49, നൂല്‍പ്പുഴ-1-0.05-1, പടിഞ്ഞാറത്തറ-2-2-6, അമ്പലവയല്‍-7-0.7-17, വൈത്തിരി-40-18.9-45, കോട്ടത്തറ-10-3.74-9, തരിയോട്-1-1-30, വെങ്ങപ്പള്ളി-5-0.52-6, വെള്ളമുണ്ട-11-1.71-24, എടവക-4-0.4-2, തൊണ്ടര്‍നാട്-6-0.47-25, തവിഞ്ഞാല്‍-8-57-116, മേപ്പാടി-8-4.85-3. ലാന്റ് സബ്സിഡന്‍സ്: തിരുനെല്ലി-11-167-249, കല്‍പ്പറ്റ മുനിസിപ്പാലിറ്റി-2-2-17, പനമരം-5-3-10, മാനന്തവാടി മുനിസിപ്പാലിറ്റി-6-10.5-18, മൂപ്പൈനാട്-1-0-49, വൈത്തിരി-2-0.42-0, കോട്ടത്തറ-1-0-1, തരിയോട്-2-0.5-6, വെങ്ങപ്പള്ളി-1-0.3-1, വെള്ളമുണ്ട-3-2.5-4, എടവക-1-2-1, മുട്ടില്‍-1-0.5-2, തവിഞ്ഞാല്‍-8-57-116, മേപ്പാടി-1-1-0.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
kerala3 days ago
കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇന്ന് കൂടുതല്‍ ജലം തുറന്ന് വിടും
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
kerala3 days ago
കന്യാ സ്ത്രീകളുടെ അറസ്റ്റ് : ചട്ടം 267 പ്രകാരം രാജ്യസഭയിൽ നോട്ടീസ് നൽകി
-
india2 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
india2 days ago
സംഘപരിവാറിന് ഇരട്ടത്താപ്പ്, ഇവിടെ കന്യാമറിയത്തിന് സ്വര്‍ണം ചാര്‍ത്തും വടക്കേ ഇന്ത്യയില്‍ ആ രൂപങ്ങള്‍ തകര്‍ക്കും: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
-
kerala3 days ago
വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
india2 days ago
നിയമ സാധുതയില്ല; ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയില്‍
-
india2 days ago
‘ബിജെപി ഭരണത്തിന് കീഴില്‍ ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി പീഡിപ്പിക്കുന്നു’ ; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ അപലപിച്ച് രാഹുല്‍ ഗാന്ധി