ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന്റെ വിജയം രാജ്യത്തിന് മികച്ച സന്ദേശമാണ് നല്‍കുന്നതെന്ന് ശശി തരൂര്‍. തിരുവനന്തപുരം മണ്ഡലത്തില്‍ മികച്ച വിജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിജയത്തിലുള്ള സന്തോഷം വലുതാണ് എന്നാല്‍ രാജ്യത്ത് യു.പി.എ ക്ക് നേരിട്ട തോല്‍വിയില്‍ സങ്കടമുണ്ടെന്നും തരൂര്‍ പറഞ്ഞു. ക്രിക്കറ്റ് മത്സരത്തില്‍ സെഞ്ച്വറി നേടിയിട്ടും തന്റെ ടീം തോറ്റ ഒരു അവസ്ഥയാണ് തനിക്ക് ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ത്രികോണ മത്സരം പ്രവചിച്ച തിരുവനന്തപുരത്ത് മികച്ച മുന്നേറ്റമാണ് തരൂര്‍ കണ്ടെത്തിയത്.