crime

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമം

By Test User

September 19, 2020

കോന്നി : പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമം.  സംഭവത്തില്‍ പത്തനംതിട്ട കുലശേഖരപതി വൈക്കത്ത് വടക്കേതില്‍ രാജേഷ് ജയനെ(28) പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ഏഴരയോടെ പെണ്‍കുട്ടിയുടെ വീട്ടുമുറ്റത്താണ് സംഭവം.

ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ വീട്ടിലെത്തുകയായിരുന്നു. വീട്ടുകാരുമായി വാക്കേറ്റമുണ്ടാകുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടിയുടെ ശരീരത്ത് ഒഴിക്കുകയും ലൈറ്റര്‍ ഉപയോഗിച്ച് കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. പെണ്‍കുട്ടിയുടെ പിതാവ് ലൈറ്റര്‍ തട്ടിക്കളയുകയായിരുന്നു. ഇന്നലെ രാവിലെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വൈകിട്ട് 4ന് അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. പിതാവിന്റെ ഇടപെടല്‍ കൊണ്ട് വലിയ ആപത്താണ് ഇല്ലാതായത്.