kerala

പത്തുകോടിയുടെ സമ്മര്‍ ബമ്പര്‍ അസം സ്വദേശിക്ക്

By webdesk14

March 20, 2023

കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമ്മര്‍ ബമ്പര്‍ അടിച്ചത് അസം സ്വദേശിക്ക്. അസം സ്വദേശി ആല്‍ബര്‍ട്ട് ടിഗയ്ക്കാണ് ഒന്നാം സമ്മാനമായ പത്തുകോടി രൂപ ലഭിച്ചത്. എറണാകുളത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ്. 222282 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 152330 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്.