kerala

എസ്‌ഐആറില്‍ കേരളം സുപ്രിംകോടതിയിലേക്ക്; നിയമോപദേശം തേടും

By webdesk18

November 05, 2025

എസ്‌ഐആറില്‍ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി സംസ്ഥാനം. തമിഴ്‌നാട് മാതൃക സ്വീകരിച്ചാണ് കോടതിയെ സമീപിക്കുക. ഇതിനായി നിയമോപദേശം തേടും. മുഖ്യമന്ത്രി വിളിച്ച ഓണ്‍ലൈനായി ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം.

സര്‍ക്കാര്‍ കോടതിയില്‍ പോയാല്‍ കോണ്‍ഗ്രസ് കക്ഷി ചേരുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ യോഗത്തെ അറിയിച്ചു. ബിജെപി പ്രതിനിധി ഒഴികെ എല്ലാവരും എസ്‌ഐആറിനെതിരെ കോടതിയെ സമീപിക്കണമെന്ന അഭിപ്രായത്തോട് യോജിച്ചു. നിയമോപദേശം തേടിയ ശേഷം സുപ്രിം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്‌ഐആര്‍ നടപ്പാക്കരുത് എന്ന് യോഗത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെ എല്ലാവരും അഭിപ്രായപ്പെട്ടു.