india

വഖ്ഫ് ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമെന്ന് കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍

By webdesk14

August 12, 2024

തിരുവനന്തപുരം: വഖ്ഫ് ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമെന്ന്  കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.എം.കെ സക്കീര്‍. വഖ്ഫ് ബോര്‍ഡിന്റെ സ്വത്തുക്കളെല്ലാം ദാനമായി ലഭിച്ചതാണ്, കൂടുതല്‍ സ്വത്തുക്കളുണ്ടെന്നത് തെറ്റായ പ്രചരണമാണ്. ബില്‍ കൊണ്ടുവരുന്നതിനു മുമ്പ് കേന്ദ്രം കേരള വഖഫ് ബോര്‍ഡിന്റെ അഭിപ്രായം ചോദിച്ചിട്ടില്ല. സര്‍വേ നടപടികളും രജിസ്‌ട്രേഷന്‍ നടപടികളും കലക്ടറിന്റെ അധികാരത്തിലേക്ക് മാറ്റുന്നത് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം വഖ്ഫ് നിയമ ഭേദഗതിക്കെതിരെ സംസ്ഥാന വഖഫ് ബോര്‍ഡ് നേരത്തെരംഗത്തെത്തിയിരുന്നു. നിയമ ഭേദഗതി ഏകപക്ഷീയമായ നടപടിയാണെന്നും ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബോര്‍ഡ് പ്രമേയം പാസാക്കിയിരുന്നു.