kerala

തെക്കന്‍ ജില്ലകളില്‍ മഴ കനക്കും; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By webdesk14

May 31, 2023

കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തെക്കന്‍ ജില്ലകളില്‍ ഇന്നു മഴ ശക്തമായി ഉണ്ടാവും. വടക്ക് മലപ്പുറം ജില്ലയിലും മഞ്ഞ അലര്‍ട്ട് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം രണ്ടോ മൂന്നോ ദിവസത്തിനകം കന്യാകുമാരിയിലും മാലിദ്വീപിലും എത്തും. നിലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്കന്‍, കിഴക്ക് മധ്യഭാഗങ്ങളിലും കാലവര്‍ഷം എത്തിക്കഴിഞ്ഞു. കാലവര്‍ഷത്തിനു മുന്നോടിയായി വരുംദിവസങ്ങളില്‍ മഴ തുടരാനാണു സാധ്യത.