kerala

നിയമസഭാ സംഘർഷം അനുവാദമില്ലാതെ പകർത്തി ; മാധ്യമങ്ങൾക്ക് നോട്ടീസ്

By webdesk15

April 13, 2023

നിയമസഭാ സ്പീക്കറുടെ ഓഫീസിനു മുന്നിലെ സംഘർഷം അനുവാദമില്ലാതെ പകർത്തി എന്ന് കാണിച്ച് മാധ്യമങ്ങൾക്കും നോട്ടീസ്. അതീവ സുരക്ഷാ മേഖലയിൽ അനുവാദമില്ലാതെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ചാണ് നിയമസഭ സെക്രട്ടറി നോട്ടീസ് നൽകിയിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും ഇല്ലെങ്കിൽ നിയമസഭാ പാസ് റദ്ദാക്കുമെന്നുമാണ് നോട്ടീസിൽ നൽകുന്ന മുന്നറിയിപ്പ്.