kerala

കഴിഞ്ഞ വർഷം കോവിഡ് ബാധിച്ച് മരിച്ച അധ്യാപികയ്ക്ക് മൂല്യനിർണയത്തിന് എത്താതിന് വിദ്യാഭ്യാസ വകുപ്പിന്റെ നോട്ടീസ്

By webdesk15

May 22, 2023

കഴിഞ്ഞ വർഷം കോവിഡ് ബാധിച്ച് മരിച്ച അധ്യാപികയ്ക്ക് ഇക്കഴിഞ്ഞ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യ നിർണയത്തിൽ പങ്കെടുക്കാത്തതിന് വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.കാസർകോട് പരവനടുക്കം ഗവ.എച്ച്എസ്എസിലെ ഹിന്ദി അധ്യാപികയായിരുന്ന വി.വി.രഞ്ജിനി കുമാരിക്കാണ് മരിച്ച് 6 മാസം കഴിഞ്ഞു നടന്ന പരീക്ഷയുടെ പേരിൽ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം നോട്ടീസയച്ചത്.വിദ്യാഭ്യാസ വകുപ്പ് നടപടിയിൽ ഇത്തരം അബദ്ധങ്ങൾ കൂടിവരികയായെന്നും നിരുത്തരവാദിത്തപരമായാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്നും പ്രതിപക്ഷ അധ്യാപക സംഘടനകളായ എച്ച്എസ്എ സിഎയും എഎച്ച് എസ്ടിഎയും കുറ്റപ്പെടുത്തി.