kerala

നിസാരമായ ആരോപണങ്ങളെന്ന് കോടതി ; ചലച്ചിത്ര അവാർഡ്‌ റദ്ദാക്കണമെന്ന ഹർജി തള്ളി

By webdesk15

August 11, 2023

ചലച്ചിത്ര അവാർഡ് നിർണയത്തിൽ പക്ഷഭേദമുണ്ടെന്നും അവാർഡുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സിനിമാ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നൽകിയ ഹർജി ഹൈക്കോടതി തള്ളി.കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിൽ നൽകിയ ഹർജിയാണെന്നും വ്യക്തമായ തെളിവുകളില്ലാതെയാണ് ഹർജിക്കാരൻ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളതെന്നും വ്യക്തമാക്കി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണന്റെ ബെഞ്ചാണ് ഹർജി തള്ളിയത്. അക്കാദമി ചെയർമാൻ ഇടപെട്ടതിന്‌ തെളിവില്ലെന്നും, നിസാരമായ ആരോപണങ്ങളാണ്‌ ഹർജിക്കാർ ഉന്നയിച്ചതെന്നും കോടതി വ്യക്‌തമാക്കി.