kerala

ഉദ്യോഗസ്ഥർ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അവാർഡുകൾ വാങ്ങുന്നതിന് വിലക്കേർപ്പെടുത്തി സർക്കാർ

By webdesk15

April 02, 2023

ഉദ്യോഗസ്ഥർ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അവാർഡുകൾ വാങ്ങുന്നതിന് സർക്കാർ വിലക്കേർപ്പെടുത്തി ചീഫ് സെക്രട്ടറി ഉത്തരവിറക്കി സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ നേരിട്ട് അപേക്ഷ നൽകി പല ഉദ്യോഗസ്ഥരും അവാർഡുകൾ വാങ്ങുന്നുണ്ടെന്നും ഇത് ഗുരുതരചട്ട ലംഘനമാണെന്നും ചീഫ് സെക്രട്ടറി ഉത്തരവിൽ പറയുന്നു.പൊതുഭരണ വകുപ്പ് വഴി മാത്രം അവാർഡുകൾക്ക് അപേക്ഷ സമർപ്പിക്കണം. നേരിട്ട് പാരിതോഷികം സ്വീകരിക്കുന്നത് അച്ചടക്ക ലംഘനമായി കാണുമെന്നും അനുമതിയില്ലാതെ അവാർഡ് സ്വീകരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.