kerala

കോട്ടയം മറിയപ്പള്ളിയില്‍ നിര്‍മ്മാണജോലിക്കിടെ മണ്ണിടിച്ചില്‍; ഒരാള്‍ മണ്ണിനടിയില്‍

By Test User

November 17, 2022

കോട്ടയം മറിയപ്പളളിയില്‍ നിര്‍മാണജോലിക്കിടെ മണ്ണിടിഞ്ഞ് തൊഴിലാളി അപകടത്തില്‍പ്പെട്ടു.ഇതരസംസ്ഥാന തൊഴിലാളിയായ സുശാന്ത് ആണ് അപകടത്തില്‍പെട്ടത്.ഇന്ന് രാവിലെയോടെയാണ് അപകടം നടക്കുന്നത്.

മൂന്ന് തൊഴിലാളികളായിരുന്നു സ്ഥലത്തെത്തിയത്.മണ്ണ് നീക്കുന്നതിനിടെ സമീപത്തെ സംരക്ഷണഭിത്തി ഇടിഞ്ഞ് തൊഴിലാളികളുടെ മുകളിലേക്ക് വീഴുകയായിരുന്നു.അപടകത്തില്‍ പെട്ട് മറ്റ് രണ്ട് തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

എന്നാല്‍ ഈ മണ്ണില്‍ അകപ്പെട്ട തൊഴിലാളിയുടെ നെഞ്ച് താഴെയുളള് ഭാഗം മണ്ണിന് താഴെയാണ്.രക്ഷപ്രവര്‍ത്തനം തുടരുകയാണ്.