kerala

സംസ്ഥാനത്തെ 3 സ്വകാര്യ മെഡി. കോളേജുകൾക്ക് കോഴ്സ് തുടരാൻ അനുമതിയില്ല ; 450 എംബിബിഎസ് സീറ്റുകൾ നഷ്ടമാകും

By webdesk15

June 04, 2023

സംസ്ഥാനത്തെ മൂന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എംബിബിഎസ് കോഴ്സുകൾ തുടരാനുള്ള അനുമതി നാഷണൽ മെഡിക്കൽ കമ്മിഷൻ തടഞ്ഞു. നാഷണൽ മെഡിക്കൽ കമ്മിഷൻ, തീരുമാനം കേരള ആരോഗ്യ സർവ്വകലാശാലയെ അറിയിച്ചു. തൃശൂർ ജൂബിലി മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, തിരുവനന്തപുരം കാരക്കോണം സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളേജ്, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ കോഴ്സ് തുടരാനാവില്ലെന്നാണ് നാഷണൽ മെഡിക്കൽ കമ്മിഷൻ അറിയിച്ചിരിക്കുന്നത്.ഇതോടെ സംസ്ഥാനത്ത് ഇത്തവണ 450 എം.ബി.ബി.എസ് സീറ്റുകൾ നഷ്ടമാകും.അധ്യാപകരുടെയും റെസിഡന്റ് ഡോക്ടർമാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കുറവ്, നാഷണൽ മെഡിക്കൽ കമ്മിഷൻ നിർദേശിച്ച കാര്യങ്ങൾ നടപ്പാക്കാത്തത് ഉൾപ്പടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്.