kerala

പൊലീസ് തലപ്പത്ത് മാറ്റം ; മനോജ് എബ്രഹാം പുതിയ ഇന്റലിജൻസ് മേധാവി

By webdesk15

July 30, 2023

സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്തി സർക്കാർ.നിലവിൽ വിജിലൻസ് ഡയറക്ടറാണ് മനോജ് എബ്രഹാമിനെ ഇന്റലിജൻസ് മേധാവി‌യായി നിയമിച്ചു.കെ പത്മകുമാറിനെ ഫയർ ഫോഴ്സ് മേധാവിയായി നിയമിച്ചു. നിലവിൽ ജയിൽ മേധാവിയാണ് അദ്ദേഹം. നിലവിൽ ഇന്റലിജൻസ് മേധാവിയായ ടി കെ വിനോദ് കുമാറിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് മാറ്റി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ ഇനി ഉത്തര മേഖല ഐ ജി ആയിരിക്കും. എ അക്ബർ ആണ് കൊച്ചിയിലെ പുതിയ സിറ്റി പൊലീസ് കമ്മീഷണർ. ക്രമസമാധാന ചുമതലയുളള എം ആർ അജിത് കുമാറിന് ആംഡ് പൊലീസ് ബറ്റാലിയന്റെ ചുമതല കൂടി നൽകി.പി പ്രകാശ് മനുഷ്യാവകാശ കമ്മീഷൻ ഐ ജി ആകും. ബൽറാം കുമാർ ഉപാധ്യായ ആണ് പുതിയ ജയിൽ മേധാവി. പുട്ട വിമലാദിത്യയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഡി ഐ ജി ആകും.