EDUCATION

എസ്എസ്എൽസി പരീക്ഷാഫലം മെയ് 20 നും ഹയർസെക്കൻഡറി ഫലം 25 നും പ്രഖ്യാപിക്കും

By webdesk15

April 20, 2023

സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 20ന് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വേനലവധിക്ക് ശേഷം ജൂണ്‍ ഒന്നിന് തന്നെ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറക്കും. വിശദമായ അറിയിപ്പ് വിദ്യാഭ്യാസ വകുപ്പ് ഉടൻ പുറത്തിറക്കും.ഇത്തവണ ഗ്രേസ് മാർക്ക്‌ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.