india

കാണാൻ ആളില്ല ; തമിഴ്‌നാട്ടിൽ ‘കേരള സ്റ്റോറി’ ഷോ അവസാനിപ്പിച്ച് മള്‍ട്ടിപ്ലെക്സുകള്‍

By webdesk15

May 07, 2023

തമിഴ്‌നാട്ടിൽ കേരള സ്റ്റോറി ഇനി പ്രദർശിപ്പിക്കില്ലെന്ന് തീരുമാനിച്ച് മള്‍ട്ടിപ്ലെക്സ് തിയേറ്ററുകൾ . തമിഴ്നാട് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍റെ തീരുമാനപ്രകാരമാണ് ചിത്രത്തിന്റെ പ്രദർശനം അവസാനിപ്പിച്ചത്. ചിത്രം കാണാന്‍ കാര്യമായി പ്രേക്ഷകര്‍ എത്താത്തതിനെ തുടർന്നാണ് അസോസിയേഷന്‍ തീരുമാനമെടുത്തത്. മള്‍ട്ടിപ്ലെക്സുകള്‍ കൂടി പിന്മാറുന്നതോടെ തമിഴ്നാട്ടിൽ ഇനി ‘ദി കേരള സ്റ്റോറി’ക്ക് പ്രദര്‍ശനം ഉണ്ടായിരിക്കില്ല. കേരളത്തിലും റിലീസ് ചെയ്ത തിയേറ്ററുകളിൽ സിനിമ കാണാൻ ആളില്ലെന്നാണ് റിപ്പോർട്ടുകൾ.