Connect with us

kerala

ഇന്നും നാളെയും താപനില ഉയരും; 8 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

കൊല്ലം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35°C വരെയും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 34°C വരെയും ഉയരാൻ സാധ്യതയുണ്ട്.

Published

on

സംസ്ഥാനത്ത് 8 ജില്ലകളില്‍ വരും ദിവസങ്ങളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും ജിലകളില്‍ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.കൊല്ലം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35°C വരെയും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 34°C വരെയും ഉയരാൻ സാധ്യതയുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ജില്ലകളിലേക്ക് മഴ വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍:

– 18-05-2024: പാലക്കാട്, മലപ്പുറം

– 19-05-2024: പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി.

– 20-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.

– 21-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.

 

യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

– 17-05-2024: പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്.

– 18-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട്.

– 19-05-2024: തിരുവനന്തപുരം, കോല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം.

– 20-05-2024: തൃശൂര്‍, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.

– 21-05-2024: തൃശൂര്‍, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.

കാലവര്‍ഷം മെയ് 19ഓടു കൂടി തെക്കന്‍ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. തുടര്‍ന്ന് മെയ് 31ഓടെ കേരളത്തില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നുമായിരുന്നു മുന്നറിയിപ്പ്.

തെക്കന്‍ തമിഴ്‌നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. ചക്രവാതച്ചുഴിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.

Continue Reading

kerala

സര്‍ക്കാര്‍ പ്രതിസന്ധിയില്‍; 16000 ത്തോളം സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ, 9000 കോടി രൂപ എങ്ങനെ കണ്ടെത്തുമെന്നറിയാതെ ധനംവകുപ്പ്

16000 ത്തോളം സർക്കാർ ജീവനക്കാരാണ് ഈ മാസം സർവീസിൽ നിന്ന് വിരമിക്കുന്നത്. കൂട്ടമായി വിരമിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുവാൻ 9000 കോടി രൂപ എങ്ങനെ കണ്ടെത്തുമെന്നറിയാതെ ധനവകുപ്പ് ഇരുട്ടിൽ തപ്പുകയാണ്.

Published

on

കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലെ ജീവനക്കാരുടെ കൂട്ട വിരമിക്കലിനെ എങ്ങനെ അതിജീവിക്കാം എന്ന ആശങ്കയിലാണ് സർക്കാർ. 16000 ത്തോളം സർക്കാർ ജീവനക്കാരാണ് ഈ മാസം സർവീസിൽ നിന്ന് വിരമിക്കുന്നത്. കൂട്ടമായി വിരമിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുവാൻ 9000 കോടി രൂപ എങ്ങനെ കണ്ടെത്തുമെന്നറിയാതെ ധനവകുപ്പ് ഇരുട്ടിൽ തപ്പുകയാണ്. ഇതിന് പുറമേ സംസ്ഥാനത്തെ ക്ഷേമ പെൻഷനുകളും ആറുമാസമായി മുടങ്ങിയിരിക്കുകയാണ്.

നടപ്പു സാമ്പത്തിക വർഷം മുതൽ അതാത് മാസത്തെ പെൻഷൻ വിതരണം ചെയ്യുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും നടപടി തുടങ്ങിയിട്ടില്ല. ഈ മാസം ആദ്യം മുതൽ സംസ്ഥാനം ഓവർ ഡ്രാഫ്റ്റിലാണ്.  ഇതോടെ ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തിൽ എടുക്കാവുന്ന വായ്പാ പരിധിയുടെ കണക്ക് നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തെ സമീപിച്ചു. വായ്പ പരിധി നിശ്ചയിച്ച് നൽകാത്തതിലുള്ള ആശങ്ക സംസ്ഥാനം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. വായ്പ പരിധി നിശ്ചയിച്ച് കിട്ടും വരെയുള്ള ചെലവുകൾക്കായി 5000 കോടി മുൻകൂര്‍ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം നൽകിയത് 3000 കോടി മാത്രമാണ്.

നടപ്പ് സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിനുള്ള കടപരിധി 37512 കോടി രൂപയാണ്. ഡിസംബര്‍ വരെയുള്ള ആദ്യപാദത്തിൽ എടുക്കാവുന്ന പരിധി കേന്ദ്ര ധനമന്ത്രാലയം അതാത് സംസ്ഥാനങ്ങൾക്ക് മെയ് ആദ്യം നിശ്ചയിച്ച് നൽകുന്നതാണ് പതിവ്. ഈ പതിവാണ് ഇപ്പോൾ തെറ്റിയിരിക്കുന്നത്.

അതേസമയം പിടിച്ചുനിൽക്കുവാൻ പെൻഷൻ പ്രായം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള സാധ്യതകളും സർക്കാർ തേടുന്നതായ അഭ്യൂഹങ്ങളും ഉയരുകയാണ്. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം ചർച്ചകളുണ്ടാകുമോ എന്നാണ് ആകാംക്ഷ.

Continue Reading

kerala

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം;രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച സുഹൃത്ത് കസ്റ്റഡിയില്‍

പ്രതി രാഹുലിനെ ബംഗളൂരിലേക്ക് കടക്കാന്‍ സഹായിച്ച സുഹൃത്ത് കസ്റ്റഡിയില്‍. മങ്കാവ് സ്വദേശി പി.രാജേഷാണ് പിടിയിലായത്.

Published

on

കോഴിക്കോട്: പന്തീരങ്കാവ് സ്ത്രീധന പീഡനക്കേസ് പ്രതി രാഹുലിനെ ബംഗളൂരിലേക്ക് കടക്കാന്‍ സഹായിച്ച സുഹൃത്ത് കസ്റ്റഡിയില്‍. മങ്കാവ് സ്വദേശി പി.രാജേഷാണ് പിടിയിലായത്. രാഹുലിനെ രാജ്യം വിടാന്‍ ഇയാള്‍ സഹായിച്ചെന്ന് പൊലീസ് കണ്ടെത്തി. രാഹുല്‍ സിംഗപ്പൂര്‍ വഴി ജര്‍മനിയില്‍ എത്തിയെന്ന് രാജേഷ് അന്വേഷണ സംഘത്തിന് മൊഴി നല്‍കി.അതേസമയം രാഹുല്‍ ഗോപാലിനായി ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി.ജര്‍മനി, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവരങ്ങള്‍ക്കായാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കിയിരിക്കുന്നത്. ഇന്റര്‍ പോള്‍ നോട്ടിസില്‍ മൂന്നാം കാറ്റഗറി നോട്ടീസ് ആണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ്.

സിംഗപ്പൂരില്‍ നിന്ന് രാഹുല്‍ ജര്‍മനിയില്‍ എത്തിയെന്നാണ് സൂചനകളാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ഇതോടെ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് പൊലീസ്. രാഹുലിന്റെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനായുള്ള നോട്ടീസ് നല്‍കി. കൂടാതെ ഇന്റര്‍പോള്‍ മുഖേന ജര്‍മനിയില്‍ ഉപയോഗിക്കുന്ന എന്‍ആര്‍ഐ അക്കൗണ്ടുകളും മരവിപ്പിക്കാനുള്ള നടപടികളിലേക്ക് പൊലീസ് കടക്കും.

Continue Reading

Trending