kerala

കേരളത്തിൽ നാല് ദിവസം ശക്തമായ മഴ സാധ്യത ; ഇന്ന് എറണാകുളത്ത് മഞ്ഞ അലർട്ട്

By webdesk15

April 27, 2023

ഇന്ന് മുതൽ ഞായറാഴ്ചവരെ കേന്ദ്ര കാലാവസ്ഥാവകുപ്പ് കേരളത്തിലെ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം ജില്ലയിലും നാളെ വയനാട് ജില്ലയിലുമാണ് മഞ്ഞ അലർട്ട് ശനിയാഴ്ച പാലക്കാട് ജില്ലയിലും ഞായറാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.