kerala

സംസ്ഥാനത്ത് 5 ജില്ലകളില്‍ താപനില നാല് ഡിഗ്രി വരെ ഉയരും ; ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

By webdesk15

April 25, 2023

കോട്ടയം, ആലപ്പുഴ, കൊല്ലം തൃശൂര്‍ ജില്ലകളിലും താപനില സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലുവരെ ഡിഗ്രി കൂടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്..സംസ്ഥാനത്ത് കണ്ണൂരും കാസര്‍കോടുമൊഴികെയുള്ള ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.. ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോ മീറ്റര്‍വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം പാലക്കാട് ജില്ലയില്‍ 39 ഡിഗ്രി സെൽഷ്യസ് ചൂടാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്