kerala

കേരള സര്‍വകലാശാലയുടെ പേര് ‘തിരുവിതാംകൂര്‍’ സര്‍വകലാശാലയാക്കണം; ഗവര്‍ണര്‍ക്ക് കത്ത് നൽകി രാജകുടുംബം

By webdesk15

August 26, 2023

കേരള സര്‍വകലാശാലയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിയുടെ നേതൃത്വത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകി. കേരള സർവ്വകലാശാലയുടെ പേരിന് നിലവിലെ സാഹചര്യത്തിൽ പ്രസക്തിയില്ലെന്നും സ്ഥാപനം പ്രതിനിധീകരിക്കുന്ന അധികാരപരിധിയോ പൈതൃകമോ പ്രദേശമോ കൃത്യമായി പ്രതിഫലിപ്പിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പേര് മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. ട്രിവാന്‍ഡ്രം ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്‍റ് എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍, സെക്രട്ടറി എബ്രഹാം തോമസും എന്നിവർ കൂടി ചേര്‍ന്നാണ് സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചത്.