kerala

കേരള പോലീസിൽ പുഴുക്കുത്തുകൾക്ക് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

By webdesk15

April 04, 2023

കേരള പോലീസിൽ പുഴുക്കുത്തുകൾക്ക് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .കുറ്റക്കാർക്ക് ജാതിയുടെയോ മതത്തിന്റെയോ പേരിൽ കേരള പൊലീസ് പ്രത്യേക പരിരക്ഷ നൽകാത്തതാണ് സംസ്ഥാനത്ത് വർഗീയ സംഘർഷങ്ങൾ ഇല്ലാത്തതിന്റെ പ്രധാന കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങളുടെയും സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെയും ഉദ്ഘാടനം കണ്ണൂർ ജില്ലയിലെ കേളകത്ത് നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.ക്രമസമാധാന പാലനത്തിൽ രാജ്യത്തെ മികച്ച സേനയാകാൻ കേരള പൊലീസിനായിട്ടുണ്ട്.. എന്നാൽ ഇത്തരം മാതൃകാപരമായ പ്രവർത്തനത്തിന് വിപരീതമായി പ്രവർത്തിക്കുന്നവരും ഉണ്ട്.അവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.