Connect with us

kerala

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കനാമെന്നും നിർദ്ദേശമുണ്ട് .

Published

on

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു എന്നാൽ കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.ഇന്നും നാളെയും കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കനാമെന്നും നിർദ്ദേശമുണ്ട് .

kerala

മരുന്ന്മാറി നല്‍കിയതിനെത്തുടര്‍ന്ന് 55കാരിയുടെ മരണം; നിയമ നടപടിക്കൊരുങ്ങി കുടുംബം

പേശികള്‍ക്ക് അയവ് വരാന്‍ നല്‍കുന്ന മിര്‍ട്ടാസ് 7.5 എന്ന ഗുളികക്ക് പകരം കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന ഗുളികയാണ് മാറി നല്‍കിയത്

Published

on

മലപ്പുറം: തിരൂരില്‍ 55കാരിയുടെ മരണത്തിന് കാരണം മരുന്ന് മാറി നല്‍കിയതിനാലെന്ന ആരോപണവുമായി കുടുംബം. ആലത്തിയൂര്‍ പൊയ്‌ലിശേരി സ്വദേശി പെരുളളി പറമ്പില്‍ ആയിശുമ്മയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നിന്നു മാറി നല്‍കിയ മരുന്ന കഴിച്ചതാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.

കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു മരണപ്പെട്ട ആയിശുമ്മ. ഇതിന്റെ ഭാഗമായാണ് ഡോകടറെ കാണാന്‍ ഏപ്രില്‍ 18ന് ആശുപത്രിയില്‍ എത്തുന്നത്. എന്നാല്‍ ഡോക്ടര്‍ എഴുതിയ മരുന്നുകളില്‍ ഒരെണ്ണം ഫാര്‍മസിയില്‍ നിന്ന് മാറി നല്‍കുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.

പേശികള്‍ക്ക് അയവ് വരാന്‍ നല്‍കുന്ന മിര്‍ട്ടാസ് 7.5 എന്ന ഗുളികക്ക് പകരം കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന ഗുളികയാണ് മാറി നല്‍കിയത്. ഈ ഗുളിക കഴിച്ചതു മുതല്‍ തന്നെ ശാരീരിക അസ്വസ്ഥതകള്‍ കണ്ടുതുടങ്ങിയതായും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യനില വഷളായതോടെ നടത്തിയ പരിശോധനയിലാണ് മരുന്നു മാറി നല്‍കിയ വിവരം അറിഞ്ഞതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Continue Reading

kerala

കൊച്ചിയില്‍ കെട്ടിട നിര്‍മാണത്തിനിടെ അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

on

കൊച്ചി: കൊച്ചി ഇന്‍ഫോ പാര്‍ക്കിനോട് ചേര്‍ന്നുള്ള സ്മാര്‍ട്ട് സിറ്റിയില്‍ പെയിന്റടിക്കാന്‍ സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം തകര്‍ന്ന് വീണ് അപകടം. ഒരു തൊഴിലാളി മരിച്ചു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് തൊഴിലാളികള്‍ മുകളില്‍ നിന്ന് താഴെ വീഴുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ബിഹാര്‍ സ്വദേശി ഉത്തമാണ് മരണപ്പെട്ടത്.

Continue Reading

kerala

കോഴിക്കോട് എന്‍ഐടിയില്‍ ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

ഇന്നു രാവിലെ ആറുമണിയോടെയാണ് എന്‍ഐടിയിലെ സി ബ്ലോക്ക് ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥി താഴേക്ക് ചാടിയത്

Published

on

കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശി യോഗേശ്വര്‍ നാഥ് ആണ് ഹോസ്റ്റലില്‍ നിന്നും ചാടി ജീവനൊടുക്കിയത്.

ഇന്നു രാവിലെ ആറുമണിയോടെയാണ് എന്‍ഐടിയിലെ സി ബ്ലോക്ക് ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥി താഴേക്ക് ചാടിയത്. പരിക്കേറ്റ യോഗേശ്വര്‍നാഥിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂന്നാം വർഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മരണകാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. നേരത്തെയും കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ഉണ്ടായിട്ടുണ്ട്.

Continue Reading

Trending