Culture

വീണ്ടും പന്തലുയര്‍ന്നു; സി.പി.എമ്മില്‍ നിന്നുണ്ടാകുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിരക്കാത്ത നയങ്ങള്‍:സുധീരന്‍

By chandrika

March 25, 2018

 

കണ്ണൂര്‍: സി.പി.എം കത്തിച്ച പന്തലിന് പകരം കീഴാറ്റൂരില്‍ വീണ്ടും പന്തലുയര്‍ന്നു. രണ്ടാം ഘട്ട പോരാട്ടത്തിന് സജ്ജരായി വയല്‍കിളികള്‍. കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ പൊതുപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് വയല്‍കിളികൂട്ടായ്മയുടെ രണ്ടാം ഘട്ട സമരത്തിന് വേണ്ടി പന്തല്‍ കെട്ടിയത്. കോണ്‍ഗ്രസ് നേതാക്കളായ വി.എം സുധീരന്‍, ബെന്നിബെഹന്നാന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പന്തല്‍ പൂര്‍ത്തിയാക്കിയത്. ഒരു കമ്മ്യൂണിസ്റ്റ് നേതൃത്വത്തില്‍ നിന്ന് ഒരിക്കളും ഉണ്ടാകാന്‍ പാടില്ലാത്ത നയങ്ങളാണ് കീഴാറ്റൂരില്‍ സി.പി.എമ്മില്‍ നിന്നുണ്ടായതെന്ന് സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കീഴാറ്റൂരില്‍ നടക്കുന്ന സമരം കാണാന്‍ പോലും പാടില്ലെന്നാണ് സി.പി.എം നേതൃത്വം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്രയിലും രാജ്യത്തെ മറ്റു ഭാഗങ്ങളിലും കര്‍ഷകര്‍ക്കായി സമരം നടത്തുകയും അവരോടൊപ്പം ചേരുകയും ചെയ്യുന്ന പാര്‍ട്ടി ഇവിടെ വയല്‍ നികത്താനാണ് സമരം ചെയ്യുന്നതെന്നും സുധീരന്‍ പറഞ്ഞു