Film

കെജിഎഫ് യിലെ കാസിം ചാച്ച ഇനി ഓര്‍മ്മങ്ങളില്‍മാത്രം; കന്നഡ നടന്‍ ഹരീഷ് റായ് അന്തരിച്ചു

By webdesk14

November 06, 2025

ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ് (55) അന്തരിച്ചു. ദീര്‍ഘനാളായി ക്യാന്‍സര്‍ ബാധിതനായിരുന്നു. വ്യാഴാഴ്ച ബംഗളൂരുവിലെ കിഡ്‌വായ് ആശുപത്രിയിലായിരുന്നു അന്ത്യം. 1990കളിലെ കന്നഡ സിനിമയുടെ സുവര്‍ണകാലഘട്ടത്തിലാണ് ഹരീഷ് റായിയുടെ സിനിമാ ജീവിതം ആരംഭിച്ചത്.

1995 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമയായ ‘ഓം’ എന്ന ചിത്രത്തിലെ ഡോണ്‍ റോയി എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് കന്നഡയും തമിഴ് സിനിമകളും ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൈകാര്യം ചെയ്ത അദ്ദേഹം, സ്വാഭാവികമായ അഭിനയശൈലിയിലൂടെ പ്രേക്ഷകമനസുകള്‍ കീഴടക്കി. യാഷ് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ‘കെജിഎഫ്’ സീരിസിലെ കാസിം ചാച്ച എന്ന കഥാപാത്രത്തിലൂടെയാണ് ഹരീഷ് റായ് കന്നഡക്കപ്പുറത്തും പ്രശസ്തനായത്. ആ കഥാപാത്രം അദ്ദേഹത്തിന് ജനപ്രീതിയും ആരാധകശ്രദ്ധയും ഒരുപോലെ സമ്മാനിച്ചു.