india

ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങ് അറസ്റ്റിൽ

By webdesk15

April 23, 2023

ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്തു. പഞ്ചാബിലെ മോഗയിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. മാർച്ച് 18 മുതൽ ഒളിവിലായിരുന്ന അമൃത്പാൽ സിങ്ങിനായി പൊലീസ് വ്യാപക തിര​ച്ചിൽ നടത്തിവരികയായിരുന്നു. കൊലപാതക ശ്രമം, പൊലീസിനെ ആക്രമിക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അമൃത്പാൽ സിങ്ങ് .അമൃത്പാൽ സിങ്ങിനെ ആസാമിലേക്ക് ഉടൻ മാറ്റും.