ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ബിജെപി- എഎപി അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് വോട്ടെണ്ണലൈനിടെയാണ് കൂട്ടത്തല്ല് നടന്നത്. അംഗങ്ങള്‍ പരസ്പരം അടിക്കുകയും ചവിട്ടുകയും ചെയ്തു. മര്‍ദ്ദനത്തില്‍ ചിലര്‍ ബോധരഹിതരായി വീണു.
#WATCH | Ruckus breaks out at Delhi Civic Centre once again as AAP and BJP Councillors jostle, manhandle and rain blows on each other. This is the third day of commotions in the House. pic.twitter.com/Sfjz0osOSk
— ANI (@ANI) February 24, 2023
നേരത്തെ തന്നെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഒരു വോട്ട് അസാധുവാണെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം ഉടലെടുത്തത്.