crime

ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം: ഇന്ന് കുറ്റപത്രം സമർപ്പിക്കും

By webdesk14

February 08, 2024

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കോടതിയിൽ നിന്ന് കുറ്റപത്രം സമർപ്പിക്കും. രാവിലെ 11ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി -2 ആണു കേസ് പരിഗണിക്കുന്നത്. ആയിരത്തോളം പേജുകൾ വരുന്നതാണ്.

ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസ് 1000 പേജ് ഉള്ള കുറ്റപത്രം സമർപ്പിക്കും. കേസിൽ പത്മകുമാറും കുടുംബവും മാത്രമാണ് പ്രതികൾ. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പുവരുത്തുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്.

സഹോദരനൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന ആറു വയസുകാരിയെ ആണ് കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയെ ന​ഗരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേസില്‍ മൂന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ ആര്‍ പത്മകുമാര്‍ (52), ഭാര്യ എം ആര്‍ അനിതാകുമാരി (45), മകള്‍ പി അനുപമ (20) എന്നിവർ അറസ്റ്റിലായി.