kerala

‘വ‍ൃക്ക,കരൾ വിൽപനയ്ക്ക്’; ബോർഡ് വച്ച ദമ്പതികൾക്കെതിരെ പോലീസ് നടപടി

By webdesk15

March 12, 2023

തിരുവനതപുരം നഗരത്തിലെ മണക്കാട് വീടിനു മുകളിൽ ‘വ‍ൃക്ക, കരൾ വിൽപനയ്ക്ക്’എന്ന എഴുതിയ ബോർഡ് വച്ച ദമ്പതികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് പോലീസ്. ബോർഡിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ‘കേരളത്തിനു നാണക്കേട്’ എന്ന തലക്കെട്ടോടെയാണ് ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ബോർഡിൽ നൽകിയ നമ്പറിലേക്കു വിളിച്ചപ്പോൾ ആകെയുളള വരുമാനം നിലച്ചതിനാൽ കുടുംബം മുന്നോട്ട് പോകാനും കടബാധ്യത തീർക്കാനും വേണ്ടിയാണ് ബോർഡ് വച്ചതെന്ന് വീട്ടിലെ താമസക്കാർ പറഞ്ഞതിനെ തുടർന്നാണ് സംഗതി പ്രശ്നമായത്.

ഇത്തരം ബോർഡ് വയ്ക്കുന്നത് നിയമവിരുദ്ധമാണെന്നും അന്വേഷിച്ചു നടപടിയെടുക്കുമെന്നും ഫോർട്ട് പൊലീസ് അറിയിച്ചു