Health

പട്ടം പറത്തലിനിടെ കഴുത്ത് മുറിഞ്ഞ് 6 മരണം; മരിച്ചവരില്‍ 3 കുട്ടികളും

By webdesk14

January 17, 2023

പട്ടം പറത്തുന്നതിനിടെ ചരട് കഴുത്തില്‍ കുരുങ്ങി 6 മരണം. ഗുജറാത്തില്‍ ഉത്തരായണ്‍ ഉത്സവത്തിനിടെയാണ് ദയനീയ സംഭവം ഉണ്ടായത്. മരണപ്പെട്ടവരില്‍ 3 കുട്ടികളും ഉള്‍പ്പെടുന്നു. പട്ടം പറത്തലുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി 176 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പട്ടം പറത്തുന്നതിനുവേണ്ടി ആളുകള്‍ കൂട്ടമായി വീടിന്റെ ടെറസുകളിലും മേല്‍ക്കൂരയിലും കയറിയതാണ് അപകടത്തിന് കാരണമായത്.

പലരും പട്ടംപറത്തുന്നതിന് വേണ്ടി നൈലോണ്‍ ലൈന്‍ ഉപയോഗിച്ചപ്പോള്‍ മറ്റുചിലര്‍ കുപ്പിച്ചില്ല് പൊടിച്ചതും മറ്റും ചേര്‍ത്ത ചരട് ഉപയോഗിച്ചാണ് പട്ടം പറത്തിയത്. മത്സരത്തില്‍ മറ്റ് പട്ടങ്ങളുടെ ചരട് അരിഞ്ഞുവീഴ്ത്താനാണ് ഇത് ചെയ്യുന്നത്. ഇത്തരത്തിലുള്ള ചരടുകള്‍ കുട്ടികളുടെയടക്കം നിരവധി പേരുടെ കഴുത്തില്‍ കുരുങ്ങുകയും രക്തം വാര്‍ന്ന് മരിക്കുംവിധത്തില്‍ മുറിവുണ്ടാകാനും കാരണമായി.